പ്രതികാരം ചെയ്യാന്‍ ജയലളിതയുടെ ആത്മാവ് തിരച്ചുവന്നു എന്ന് പോയസ് ഗാര്‍ഡനിലെ ജീവനക്കാര്‍

ചെന്നൈ : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഉരുക്കു വനിതകളില്‍ ഒരാളായിരുന്നു അന്തരിച്ച മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. ജീവിതം പോലെ തന്നെ ധാരാളം ദുരൂഹതകള്‍ ബാക്കി നിര്‍ത്തിയാണ് ജയലളിത മരിച്ചതും. മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ട് എന്ന ആരോപണം നിലനില്‍ക്കെ ഇപ്പോളിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ജയലളിത. അമ്മയുടെ പ്രേതം പകരം വീട്ടുവാന്‍ വേണ്ടി തിരിച്ചെത്തി എന്നാണു ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ ജീവനക്കാര്‍ പറയുന്നത്. അമ്മ അവിടെയുണ്ട് എന്നതിന് തെളിവുകളും അവര്‍ നിരത്തുന്നു. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടത്രേ. ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ശബ്ദങ്ങള്‍ കേട്ടിരുന്നുവത്രേ. മാത്രമല്ല ജയലളിതയ്ക്ക് ഇഷ്ടമല്ലാതിരുന്നവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമത്രേ.

ടിടിവി ദിനകരന്‍ വേദനിലയില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ ആ ശബ്ദം അനുവദിച്ചിരുന്നില്ലെന്നും ജോലിക്കാര്‍ പറയുന്നു. ജയലളിതയുടെ മുറിയില്‍ ആരു താമസിച്ചാലും ഇത് തന്നെ അവസ്ഥ. പോയസ് ഗാര്‍ഡനില്‍ മാത്രമല്ല ചിരുതാവൂര്‍, കോടനാട് എസ്റ്റേറ്റ് ബംഗ്ലാവുകളിലും പ്രേതസാന്നിധ്യമുണ്ടെന്നാണ് കഥകള്‍ പ്രചരിക്കുന്നത്. നേരത്തെ ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ പ്രേതത്തെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലാണ് മരണപ്പെട്ടത്. ചെറിയ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ 75 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം മരണപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അന്നു തൊട്ടേ ആരോപിക്കപ്പെടുന്നതാണ്. അതിനിടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും കേന്ദ്രത്തിന്റെ റെയ്ഡും അങ്ങനെ പ്രശ്‌നങ്ങള്‍ കൊണ്ട് പോറുതിമുട്ടിയിരിക്കുകയാണ് അണ്ണാഡിഎംകെ. ഇതെല്ലാം ജയലളിതയുടെ ആത്മാവിന്റെ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് കഥ പരക്കുന്നത്.