ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തു;എലികള്‍ക്കെതിരെ പോലീസ് കുറ്റപത്രം, സംഭവം ബീഹാറില്‍
പട്‌ന:ബിഹാറില്‍ മദ്യനിരോധനത്തെ തുടര്‍ന്ന് പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം അപ്രത്യക്ഷമായി.എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിശദീകരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത്രയും മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്നാണ് പോലീസ് പറയുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും എലികള്‍ക്കെതിരെ ഇങ്ങനെയൊരു കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം അപ്രത്യക്ഷമായ സംഭവത്തില്‍ പോലീസ് മേധാവി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മദ്യം അപ്രത്യക്ഷമായതിന് പിന്നില്‍ എലികളാണെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ തീര്‍ത്തും നിരപരാധികളാണെന്നും പോലീസ് വിശദീകരണം.
പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം കാണാനില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസ് മേധാവി വിശദീകരണം തേടിയത്. കുറേ മദ്യക്കുപ്പികള്‍ നശിച്ച് പോയെന്നും ബാക്കിയുള്ളവ എലികള്‍ കുടിച്ചുതീര്‍ത്തുവെന്നുമാണ് പോലീസ് അധികൃതല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പട്‌ന മേഖല ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കാന്‍ എഡിജിപി എസ്‌കെ സിംഗാല്‍ ഉത്തരവിട്ടു.






