പൂരത്തില്‍ ആറാടാന്‍ തൃശൂര്‍….
തൃശൂര്‍: വടക്കുനാഥന്റെ തിരുമുമ്പില്‍ ഇന്ന് പൂരം കൊട്ടിക്കയറും.പൂരങ്ങളുടെ പൂരമായ പൂരപ്രേമികളെ ആഘോഷത്താല്‍ ആറാടിക്കുന്ന തൃശൂര്‍ പൂരം ഇന്ന്. നയനാനന്ദവും ദൃശ്യ ചാരുതയും നല്‍കുന്ന 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ച്ചകള്‍ക്ക് അല്‍പ്പ സമയത്തിനകം തുടക്കമാകും. ഘടക പൂരങ്ങളുടെ വരവറിയിച്ചു കൊണ്ട് കണിമംഗലം ശാസ്താവ് രാവിലെ ഏഴോടെ എഴുന്നള്ളി.
ഇനി ഏഴ് ദേശങ്ങളിലുള്ള ചെറുപുരങ്ങള്‍ എത്തി തുടങ്ങും. ഇതിനിടെ വിശ്വ പ്രസിദ്ധമായ മടത്തില്‍ വരവ് പഞ്ചവാദ്യവും ലോകത്തിലെ ഏറ്റവും വലിയ താളലയ വിന്യാസമായ ഇലഞ്ഞിത്തറ മേളം നടക്കും.തുടര്‍ന്ന് തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും കുടമാറ്റത്തോടെ പകല്‍ പൂരത്തിന് അവസാനമാകും.
ആശങ്കകള്‍ക്കൊടുവില്‍ പുലര്‍ച്ചെ വെടിക്കെട്ട് ശബ്ദദൃശ്യ വിസ്മയം തീര്‍ക്കും. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിയും വരെ പൂരലഹിയില്‍ തൃശൂര്‍ ആറാടും.






