കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച; മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ചു. ഇരുപതോളം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് കുഴിയെടുത്ത് ജനവാസമേഖലയില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് ആദ്യം കണ്ടത്.

കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് മൂടിയിട്ടില്ലാത്തതിനാല്‍ കാക്കളും നായ്ക്കളും മറ്റും മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വലിച്ച് കീറിയ നിലയിലാണ. പരിസരത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സ്ഥലം എം.എല്‍.എയും കൗണ്‍സിലറുമടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തി. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരും സംഭവസ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.