കെഎം മാണി എല്‍ഡിഎഫില്‍; ജേക്കബ് തോമസിനെ മാറ്റിയത് രംഗപ്രവേശം എളുപ്പമാക്കാന്‍

കെ. എം. മാണി എല്‍.ഡി.എഫിലേയ്‌ക്കെന്നു വ്യക്തമായ സൂചന. ഇന്ന് വൈകുന്നേരം പാലായിലെ സല്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ആണ് മാണി ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. യോഗത്തില്‍ കെ.എം.മാണിക്ക് പുറമേ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി, മുന്‍ രാജ്യ സഭാ എം.പി ജോയി എബ്രഹാം തുങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

എന്നാല്‍ എം.എല്‍.എമാര്‍ ആരൊക്കെ യോഗത്തില്‍ പങ്കെടുത്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നീക്കം.

എന്നാല്‍ ഇടതു പാളയത്തിലേയ്ക്ക് എത്തുന്നതിനു മുമ്പായി കേരള കോണ്‍ഗ്രസ് എം മുന്നോട്ടു വെച്ചിരുന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റുക എന്നത്‌. ഇതേ തുര്‍ന്നാണ് സര്‍ക്കാര്‍ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആശ്യപ്പെടുന്നതും.

തുടര്‍ന്ന് സര്‍വ്വീസില്‍ തിരിച്ചത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി. ഡറക്ടറായി നിയമിച്ചിരുന്നു, അപ്രസക്തമായ സ്ഥാനത്തേയ്ക്ക് ജേക്കബ് തോമസിനെ മാറ്റിയത് ബാര്‍ക്കോഴക്കേസിലുള്‍പ്പെടെ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ മാണിയുടെ രംഗപ്രവേശനത്തിനു വിലങ്ങു തടിയാകും എന്നതിനാലണ് .

ജേക്കബ് തോമസിന് പല ഘട്ടങ്ങളിലും പൂര്‍ണ്ണ പിന്തുണ  നല്‍കിയത് മുഖ്യ മന്ത്രി പിണറായി വിജയനായിരുന്നു. എന്നാല്‍ ബി.ജെ.പി. കേരളത്തില്‍ വേരൂന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിനാണ് അദ്ദേഹമിപ്പോള്‍ ഈന്നല്‍ നല്‍കിയിരിക്കുന്നത്. ഇതു തന്നെയാണ് മാണിയുടെ മുന്നണി പ്രവേശം വേഗത്തിലാക്കിയിരിക്കുന്നത്. ജേക്കബ് തോമസിന്റെ  നിയമനം വന്നു ദിവസങ്ങള്‍ക്കകമാണ് മാണി ഇപ്പോള്‍ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.