പ്രവാസി മൃതദേഹത്തോടുള്ള ക്രുരത അവസാനിപ്പിക്കണമെന്ന് സൗദയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്തിനു 48 മണിക്കുര്‍ മുന്‍പ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എംബാം സര്‍ട്ടിഫിക്കറ്റ്, റദ്ദ് ചെയ്ത പാസ്‌പോര്‍ട്ട് എന്നിവ നാട്ടിലെത്തിച്ച് അംഗീകാരം വാങ്ങണമെന്ന ഇന്ത്യന്‍ ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ഘടകം ശക്തമായ പ്രിതിഷേധം രേഖപെടുത്തി.

പുതിയ വ്യവസ്ഥകള്‍ പ്രകാരം ഭൗതീക ശരീരം നാട്ടിലെത്തിക്കുവാന്‍ കാലതാമസം നേരിടും. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നെടുംതുണായ പ്രവാസികള്‍ മരിച്ചാലും വെറുതെ വിടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അത്യന്തം അപലപനീയവും മനുഷ്യത്വരഹിതവുമാണ്. പുതിയ നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ഘടകം വിദേശകാര്യ മന്ത്രാലയത്തിലും, സിവില്‍ ഏവിയേഷന്‍ വകുപ്പിനും നിവേദനം സമര്‍പ്പിക്കുമെന്ന് ഭാരവാറികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.