മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു: സ്വത്തുവിവരം മറച്ചുവെച്ചതു വിവരാവകാശ രേഖയിലൂടെ പുറത്ത്

ആലപ്പുഴ: സത്യവാങ്മൂലത്തില്‍ ലേക് പാലസ് റിസോര്‍ട്ട് സ്വത്തുവിവരം തോമസ് ചാണ്ടി മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. ലേക് പാലസ് റിസോര്‍ട്ടിലെ സ്വത്തിനെ കുറിച്ച് ഈ സത്യവാങ് മൂലത്തില്‍ പരാമര്‍ശമില്ലാത്തതാണ് ചാണ്ടിയെ ചുറ്റിച്ചിരിക്കുന്നത്.

അതേസമയം 50 കോടി ലേക് പാലസില്‍ മുടക്കിയെന്ന് തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ മാത്രം പേരില്‍ ലേക് പാലസില്‍ 13 കെട്ടിടങ്ങളാണുള്ളത്. വ്യാപാരസമുച്ചയം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ സത്യവാങ്മൂലം. നാമനിര്‍ദേശപത്രികയില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി മാത്രമാണുള്ളത്. സ്വത്തുവിവരം മറച്ചുവയ്ക്കുന്നത് ഗുരുതരകുറ്റമായിട്ടാണ് കണക്കാക്കുന്നത്.