മധുരയില്‍ വാഹനാപകടം നാലുമലയാളികള്‍ മരിച്ചു; അപകടത്തില്‍ പെട്ടത് കൊല്ലം സ്വദേശികള്‍

 

മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ സജീദ് സലിം, നൂര്‍ജഹാന്‍,ഖദീജ ഫിറോസ്,സജീന ഫിറോസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരേയും ഇതേ ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രാവിലെ ആറരയ്ക്കായിരുന്നു അപകടം. മരിച്ച നാലുപേരും കുടുംബാംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.