അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം; സാക്ഷ്യ പത്രം വാങ്ങുന്നത് പരോക്ഷ മതപരിവര്‍ത്തനമെന്നും അജയ് തറയില്‍
അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവദം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പ്രകാരം ഹിന്ദുമതവിശ്വാസികള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് എഴുതി കൊടുക്കന്നവര്‍ക്കും മാത്രമാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദനീയമായിട്ടുള്ളത്.
ഈ ഉത്തരവ് പരിഷ്‌കരിച്ച് ക്ഷേത്ര ആരാധനയിലും വിഗ്രാഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം സാധ്യമാക്കണമെന്നാണ് അജയ് തറയിലിന്റെ ആവശ്യം. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന സാക്ഷ്യപത്രം നല്‍കേണ്ടി വരുന്നത് മതപരിവര്‍ത്തനത്തിന് തുല്യമാണ്.
അത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സാക്ഷ്യപത്രം എഴുതി കൊടുക്കേണ്ടി വരുന്നത് അസ്വാരസ്യങ്ങളുണ്ടാക്കും. മറ്റ് മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇത് പ്രശ്‌നമുണ്ടാക്കും. അതിനാല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിക്കണം എന്നും ഇക്കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കണമെന്നും അജയ് തറയില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.




