ദിലീപ് അനുകൂല പ്രസ്താവന; എംഎല്‍എ ഗണേഷ്‌കുമാറിനെതിരെ പോലീസ് കോടതിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് എം.എല്‍.എ. നടത്തിയ ഈ പ്രസ്താവനയെന്നും പ്രശ്‌നത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പോലീസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു ഗണേഷ്‌കുമാറിന്റെ സന്ദര്‍ശനം തുടര്‍ നടന്‍ ജയറാം ഉള്‍പ്പെടെ പ്രമുഖരുടെ നിര തന്നെ ദിലീപിനെ കാണാന്‍ ജയിയില്‍ എത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശക പ്രവാഹം കൂടിയതോടെ ദിലീപിനെ കാണാന്‍ എത്തുന്നവരെ പോലീസ് വിലക്കിയിരുന്നു.









