കേട്ടെഴുത്ത് ഇട്ട് മന്ത്രി: പരീക്ഷയില്‍ വിജയം വരിച്ച് കുരുന്നുകള്‍, മന്ത്രി നല്‍കിയ സമ്മാനം അവരെ അമ്പരപ്പിച്ചു

ആലപ്പുഴ: മന്ത്ര തോമസ് ഐസക്ക് സ്‌കൂളിലെത്തി പിന്നെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മലയാളം പരീക്ഷ. ഒന്നും തെറ്റിക്കാതെ കുട്ടികള്‍ എഴുതി ജയിച്ചപ്പോള്‍ സ്‌കൂളിന് കിട്ടിയത് പുതിയ കെട്ടിടവും ഹൈടെക് ക്‌ളാസ്സിനുള്ള വാഗ്ദാനവും. എല്ലാ കുട്ടികളും മലയാളം തെറ്റിക്കാതെ എഴുതിയാല്‍ പുതിയ കെട്ടിടം വെച്ചുതരാമെന്നു നേരത്തേ തന്നെ മന്ത്ര തോമസ് ഐസക്ക് വാഗ്ദാനം ചെയ്തതാണ്.

പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പൂങ്കാവ് ശ്രീചിത്തിര മഹാരാജാ വിലാസം ഗവ. യു.പി. സ്‌കൂളിലാണ് പരീക്ഷയെടുതി മിടുക്കികളും മിടുക്കന്‍മാരും ഹൈടെക്ക് ക്ലാസ് റൂം ഉള്‍പ്പെടെ വാങ്ങിയത്.

‘അടയ്ക്ക’ എന്ന പാഠത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മന്ത്രി കേട്ടെഴുത്തിടുകയും കുട്ടികള്‍ തെറ്റു കൂടാതെ എഴുതുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മന്ത്രി സ്‌കൂളില്‍ എത്തിയത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ഈ അധ്യയന വര്‍ഷം ആദ്യമായിരുന്നു മന്ത്രി എല്ലാവരും തെറ്റില്ലാതെ മലയാളം എഴുതിയാല്‍ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തത്.

ഇതേ തുടര്‍ന്ന് മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ എസ്.എസ്.എയുടേയും സ്‌കൂളിലെ അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി.

പ്രഖ്യാപനം നടത്തി നാളുകള്‍ക്ക് മുമ്പാണ് തങ്ങള്‍ക്ക് കേട്ടെഴുത്തിടാന്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി മന്ത്രിക്ക് കത്തെഴുതിയത്. ഈ കത്ത് മന്ത്രി ഫേസ്ബുക്കില്‍ ഇടുകയും വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ കേട്ടെഴുത്തിടാന്‍ മന്ത്രി സ്‌കൂളില്‍ എത്തിയത്.

എല്ലാം തെറ്റുകൂടാതെ ശ്രീഹരി എഴുതിക്കാണിക്കുകയും മന്ത്രി സ്വയം പരിശോധിച്ചതിന് പുറമേ മറ്റു കുട്ടികളെ കൊണ്ടു വായിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു വാഗ്ദാനവും. ഈ വര്‍ഷം വിവിധ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 110 വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ ഈ സ്‌കൂളില്‍ എത്തിച്ചത്.