പ്രണവിന് പരിക്ക്; ‘ആദി’യുടെ ഷൂട്ടിങ് പാതി വഴിയില്‍ നിര്‍ത്തി
മോഹന്‍ ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ‘ആദി’യുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്നു റിപ്പോര്‍ട്ട്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പാര്‍കൗര്‍ അഭ്യാസിയായാണ് പ്രണവ് വേഷമിടുന്നത്.ആക്ഷനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ കൊച്ചിയില്‍ വെച്ച് നടന്ന ചിത്രീകരണത്തിനിടയില്‍ പ്രണവിന് പരിക്കേറ്റതോടെയാണ് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
കണ്ണാടി പൊട്ടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ പ്രണവിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് മൂലം രക്തം വാര്‍ന്നതോടെ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.