ഇന്ത്യയില്‍ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരങ്ങളില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് മറ്റൊരു പദവി കൂടി. ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞ നഗരങ്ങളില്‍ തിരുവനന്തപുരത്തിന് ഒന്നാംസ്ഥാനം. ഏറ്റവും കൂടുതല്‍ മലിനീകരണം ഉള്ള നഗരങ്ങളില്‍ ഡല്‍ഹിക്കാണ് ഒന്നാം സ്ഥാനം. ഒരു ദിവസം ഒരു നഗരത്തില്‍ ഉള്ള ശരാശരി മലിനീകരണതോത് അളന്നാണ് നഗരങ്ങള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നത്. നല്ലത് , ഗൌരവമേറിയ എന്നിങ്ങനെ ആറു തരത്തിലാണ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. ഒന്നാംസ്ഥാനം ലഭിച്ച തിരുവനന്തപുരത്ത് 13 ശതമാനമാണ് മലിനീകരണതോത്. ചെന്നൈ, ബംഗ്ലൂര്‍,മുംബൈ എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന് പിന്നില്‍ ഉള്ള നഗരങ്ങള്‍.അതേസമയം 400 ശതമാനത്തിനും മുകളിലാണ് ഡല്‍ഹിയിലെ മലിനീകരണം. ഡല്‍ഹിയെ കൂടാതെ ഗാസിയാബാദ്, നോയിഡ എന്നീ നഗരങ്ങളും മലിനീകരണം കൂടിയ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.