ഉണ്ണി മുകുന്ദന് എതിരെ ലൈംഗികാരോപണവുമായി യുവതി ; ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമെന്ന് ഉണ്ണി
കൊച്ചി : യുവ താരം ഉണ്ണി മുകുന്ദന് എതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് വന്ന സംഭവത്തിനു പിന്നില്‍ ബ്ലാക്ക്മെയില്‍ എന്ന് താരം. യുവതിക്ക് എതിരെ ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു.
ആഗസ്റ്റ് 23നാണ് സംഭവം. ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ഉണ്ണിമുകുന്ദന്‍ സംഭവം നിരസിച്ചിരുന്നു. ഇതോടെ യുവതി വീട്ടില്‍ നിന്നും പോകാന്‍ കൂട്ടാക്കിയില്ല. അവസാനം വളരെ ശ്രമപ്പെട്ടാണ് യുവതിയെ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടത്. തുടര്‍ന്ന് യുവതി ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അഭിഭാഷകനും ഭീഷണിമുഴക്കി. ഇതോടെ ഉണ്ണിമുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.









