പാക്കിസ്ഥാനുള്ള സൈനിക, ധനസഹായം നിര്‍ത്തലാക്കി അമേരിക്ക

വാഷിംഗ്‌ടണ്‍ : പുതുവര്‍ഷ സമ്മാനമായി പാക്കിസ്ഥാന് നല്‍കി വരുന്ന ധനസഹായം അമേരിക്ക നിര്‍ത്തിവെച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കി. പാകിസ്ഥാൻ ഭീകർക്ക് സുരക്ഷിത താവളമൊരുക്കുകയാണ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് 3300 കോടി ഡോളറിന്റെ സഹായം പാകിസ്താന് നല്‍കിയത്. തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തരമായിരുന്നു അത്‌. നുണകളും വഞ്ചനയും മാത്രമാണ് ഇതില്‍ തിരിച്ച് ലഭിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ട്വിറ്റിറലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു. അമേരിക്കൻ നോതാക്കൾ വിഡ്ഡികളെന്നാണ് പാക്കിസ്ഥാൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. പാക് പട്ടാളം വിട്ടയച്ച കനേഡിയന്‍ – അമേരിക്കന്‍ കുടുംബത്തെ താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കിലെ ഭീകരര്‍ പിടിച്ചുവെച്ചിരുന്നു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പാക്കിസ്ഥാന്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇത് വലിയ വിടവുണ്ടാക്കിയിരുന്നു.