കേളി സ്വിറ്റ്‌സര്‍ലാന്‍ഡ് ഷോര്‍ട്ട് ഫിലിം മത്സരം ഒരുക്കുന്നു

സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു.മെയ് 19,20 തീയതികളില്‍ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്.

പ്രായ പരിധി ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റില്‍ ആണ് ഷോര്‍ട്ട് ഫിലിം മത്സരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമിന് അവാര്‍ഡും 25000 രൂപ ക്യാഷ് പ്രൈസും നല്‍കും.മലയാളത്തിലെ പ്രമുഖ സിനിമാസംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ജൂറി ആയിരിക്കും.
2018 മെയ് 13നുള്ളില്‍ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കണം.

ആറ് മാസത്തിലധികം പഴക്കമില്ലാത്തതും 5 മിനിറ്റില്‍ കൂടുതല്‍ സമയ ധൈര്‍ഘ്യമില്ലാത്തതും ആയിരിക്കണം ഫിലിം. ഇംഗ്ലീഷ്, ജര്‍മ്മന്‍ കൂടാതെ ഏതെങ്കിലും ഇന്ധ്യന്‍ ഭാഷകളിലും ഉള്ള സിനിമ സമര്‍പ്പിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒഴികെയുള്ള ഭാഷാസിനിമകള്‍ക്ക് ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ ഉണ്ടായിരിക്കണം.

ഒരാള്‍ക്ക് ഒരു ഫിലിമില്‍ കൂടുതല്‍ മത്സരത്തിന് സമര്‍പ്പിക്കാന്‍ അനുവദിക്കുന്നതല്ല. മത്സരത്തിന് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതും ജനകീയ ഹിതപരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന നല്ല സിനിമക്ക് ജനപ്രിയ അവാര്‍ഡും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.kalamela.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.