രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ശവകുടീരം ശിവക്ഷേത്രമായി ; അന്വേഷണം പ്രഖ്യാപിച്ചു ഡല്‍ഹി സര്‍ക്കാര്‍

നേരം ഇരുട്ടി വെളുത്തപ്പോള്‍ കെട്ടിടം ക്ഷേത്രമായി മാറിയതിന്റെ അമ്പരപ്പിലാണ് സഫ്ദർജംഗിലെ ഹുമയൂണ്‍പുരിലെ പ്രദേശവാസികൾ. നാളിതുവരെ ശവകുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമായി പരിണമിക്കുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്‍ പെയിന്റടിച്ച് ശിവക്ഷേത്രമാറ്റുകയായിരുന്നു. പൈതൃക സ്മാരകമായ കുടീരം ക്ഷേത്രമാക്കി മാറിയ സംഭവത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

പൈതൃക സ്വത്തുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും രൂപമാറ്റം വരുത്തുന്നതും ഗുരുതരമായ നിയമ ലംഘനമാണെന്ന് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ മന്ത്രി അറിയിച്ചു. കുടീരത്തെ രൂപമാറ്റം വരുത്തി ക്ഷേത്രമാക്കി മാറ്റിയതിന് വര്‍ധിച്ച ഗൗരവത്തോടെ കാണും. ഈ രൂപമാറ്റത്തിലൂടെ പൈതൃക സ്വത്ത് സംബന്ധിച്ച നിയമം ലംഘനം മാത്രമല്ല നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയും ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.