അനധികൃത കുടിയേറ്റക്കാര്‍ 63000 അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയെന്ന്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: (9/11ന് ശേഷം) അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ 63000 അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ കവര്‍ന്നെടുത്തതായി ലഭ്യമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

അതിര്‍ത്തി സുരക്ഷ ശക്തമാക്കി ഇത്തരക്കാരെ അമേരിക്കയില്‍ പ്രവേശിപ്പിക്കാതെ തടയുമെന്നും ട്രംമ്പ് പറഞ്ഞു.വൈറ്റ് ഹൗസില്‍ ജൂണ്‍ 22 ന് നടന്ന പ്രത്യേക ചടങ്ങില്‍ അനധികൃത കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ കുടുംബാംഗളെ ആശ്വസിപ്പിച്ചുകൊണ്ട് അവരുടെ ഓട്ടോ ഗ്രാഫുകളില്‍ ഒപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്ന ട്രംമ്പ്.

‘എയ്ഞ്ചല്‍ ഫാമിലീസ്’ എന്നാണ് ഇവരെ ട്രംമ്പ് വിശേഷിപ്പിച്ചത്.അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതിലൂടെ കുടുംബാംഗങ്ങളില്‍ നിന്നും എന്നേക്കുമായി അവര്‍ മാറ്റപ്പെടുന്നതാണോ, അതോ നിയമ വിരുദ്ധമായി ഇവിടെ കുടിയേറിയവരില്‍ നിന്നും എല്ലാ സൗകര്യങ്ങളോടുകൂടെ അവരുടെ കുട്ടികളെ താല്‍ക്കാലികമായി മാറുന്നതാണോ ഉചിതമെന്ന് ട്രംമ്പ് ചോദിച്ചു.

ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ദുര്‍ബലമാക്കിയ ഡെമോക്രാറ്റുകള്‍ ചര്‍ച്ചക്കോ, കേള്‍ക്കുന്നതിനോ, കാണുന്നതിനോ തയ്യാറെടുക്കാത്തക് ശരിയല്ലെന്നും ട്രംമ്പ് കൂട്ടിച്ചേര്‍ത്തു.