ചിക്കാഗോയിലെ മലയാളി മെയില്‍ നേഴ്സസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമവും സമ്മര്‍ പിക്ക്‌നിക്കും
ചിക്കാഗോയിലെ മലയാളി മെയില്‍ നേഴ്സസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമവും സമ്മര്‍ പിക്ക്‌നിക്കും മൗണ്ട് പ്രോസ്പെക്റ്റിലെ റിവര്‍ ട്രെയ്ല്‍സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ പ്രദേശത്ത് താമസമാക്കിയിരിക്കുന്ന മെയില്‍ നേഴ്സുമാരുടെ കൂട്ടായ്മയമാണ് മാമന്‍സ് എന്നറിയപ്പെടുന്ന മലയാളി മെയില്‍ നേഴ്സസ് അസോസിയേഷന്‍.
2017ല്‍ ആരംഭിച്ച ഈ സംഘടനയില്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ നൂറിലധികം അംഗങ്ങള്‍ അംഗത്വം എടുത്ത് സഹകരിക്കുന്നുണ്ട്. മാമന്‍സിന്റെ പ്രഥമ കുടുംബ സംഗമത്തില്‍ നിരവധിപേരാണ് കുടുംബസമേതം പങ്കെടുത്തത്.
സ്വാദിഷ്ടമായ ഭക്ഷണവും നിരവധി ഗെയിമുകളുമോക്കെകൊണ്ട് സമ്പന്നമായിരുന്ന സംഗമത്തിന് നേതൃത്വം നല്‍കിയത് അസോസിയേഷന്‍ പ്രസിഡണ്ട് ജിജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡണ്ട് രാജുമോന്‍ ഒഴുകയില്‍, സെക്രട്ടറി മിഥുന്‍ ജോയി, ട്രഷറര്‍ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്. പ്രഥമ കുടുംബ സംഗമം വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പേരില്‍ പ്രസിഡണ്ട് ജിജോ വര്‍ഗ്ഗീസ് നന്ദി അറിയിച്ചു.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍