വ്യാപാരികളുടെ എതിര്‍പ്പ് തള്ളി ; സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍

വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു . സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിരോധനം നിലവില്‍ വന്നു. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതത്തെ പ്രതിരോധിക്കാനാണ് പുനരുപയോഗിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, അലങ്കാര വസ്തുക്കള്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍, ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം.

നിരോധനത്തിനെതിരെ വ്യാഴാഴ്ച മുതല്‍ കട അടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് വ്യാപാരികള്‍. നിരോധനം ലംഘിക്കുന്നവരില്‍ നിന്ന് പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെയാകും പിഴ ഈടാക്കുക. എന്നാല്‍ ഈ മാസം 15 വരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല.