റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിഷ ശര്‍മക്ക് യു എസ് ഹൗസ്സ് പ്രൈമറിയില്‍ ഉജ്വല വിജയം
പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് 11ല്‍ നിന്നും യു എസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയുമായ നിഷ ശര്‍മക്ക് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം.
28687 വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടിയ നിഷ നവംബര്‍ 3 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മാര്‍ക്ക് സോലിനറുമായിട്ടാണ് മത്സരിക്കുക.
ഈസ്റ്റ് ബെയില്‍ റിലേറ്ററായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സജ്ജീവ പ്രവര്‍ത്തകയായ നിഷ പ്രസിഡന്റ് ട്രംമ്പിനെ ശക്തമായി പിന്തുണക്കുന് സ്ഥാനാര്‍ത്ഥിയായിരുന്നു. സ്ത്രീശാക്തീകരണ സംഘടനയായ ഫെസ്റ്റിവല്‍ ഓഫ് ഗ്ലോബ് അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ നിഷ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിസിനസ്സില്‍ ബിരുദം നേടിയത്.
ബെ ഏരിയായിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍, പൊതു വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അധികൃതരുടെ ശ്രദ്ധ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് നിഷ പറഞ്ഞു.