പരീക്ഷകള്‍ക്ക് മാറ്റമില്ല എന്ന് മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 26ന് തന്നെ പരീക്ഷകള്‍ നടത്തും. ഈ മാസം 26 മുതല്‍ 30 വരെയാകും പരീക്ഷകള്‍ നടക്കുക. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ അവസരത്തില്‍ പരീക്ഷകള്‍ നടത്തുന്നതില്‍ ആശങ്കകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവയ്ച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും പരീക്ഷാ തിയതികളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ കേന്ദ്ര ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം മെയ് 31 വരെ സ്‌കൂളുകള്‍ തുറക്കാന്‍ പാടില്ലത്ത സാഹചര്യത്തില്‍ മെയ് 26ന് ആരംഭിക്കാനിരുന്ന SSLC , പ്ലസ് ടു പരീക്ഷകള്‍ മാറ്റിവക്കും എന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം, ക്ലാസുകള്‍ ജൂണ് ഒന്ന് മുതല്‍ തന്നെ തുടങ്ങാന്‍ തീരുമാനമായി. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്ലൈനായി ആണ് ക്ലാസുകള്‍ നടത്തുക. എന്നാല്‍ രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനു സംവിധാമില്ലെന്ന് കണ്ടെത്തി. ഇവര്‍ക്കായി സ്‌കൂളുകളിലോ വീടുകളില്‍ തന്നെയോ കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് പറഞ്ഞു.