തോല്‍വി തുടക്കഥയായി ട്രംപ് ; സുപ്രീം കോടതിയിലും തോറ്റു , ഇനി പടിയറക്കമല്ലാതെ വേറെ വഴിയില്ല

തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കുനുള്ള എല്ലാ വഴികളും അടഞ്ഞു നിലയിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 4 സംസ്ഥാനങ്ങളില്‍ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവാക്കണമെന്നുള്ള ടെക്‌സസ് അറ്റോണി ജനറലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇനി പടിയറക്കമല്ലാതെ വേറെ വഴിയില്ല എന്ന നിലയില്‍ ട്രംപ് എത്തിയിരിക്കുന്നത്.

പെന്‍സില്‍വേനിയ, ജോര്‍ജിയ, മിഷിഗണ്‍, വിസോകോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ ഡോണാള്‍ഡ് ട്രമ്പും കക്ഷി ചേര്‍ന്നിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനായിരുന്നു ഈ നാല് സംസ്ഥാനങ്ങളില്‍ നിന്ന് ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ട്രമ്പിന്റെ അടുത്ത അനുയായിയും ടെക്‌സസ് അറ്റോണി ജനറലുമായ കെന്‍ പാക്സ്റ്റന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ 17 സംസ്ഥാനങ്ങളുടെ അറ്റോണിമാരും 106 പ്പബ്ലിക്കന്‍ പ്രതിനിധികളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. കോവിഡ് പശ്ചത്തലത്തില്‍ ഈ നാല് സംസ്ഥാനങ്ങളില്‍ നിയമവിരുധമായി മെയില്‍ വോട്ടുകള്‍ നടന്നതായിയെന്നാണ് റിപബ്ലിക്കന്‍ പ്രതിനിധികള്‍ ആരോപിക്കുന്നത്. എന്നാല്‍ കോടതി ഹര്‍ജി നിരസക്കുകയായിരുന്നു.

ഈ വിധിയോടെ ട്രമ്പിന് കൂടാതെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രമ്പ് നല്‍കിയ എല്ലാ ഹര്‍ജികളും ഫെഡറല്‍ കോടതികള്‍ നേരത്തെ തള്ളിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തിറക്കിയത്. 50 സംസ്ഥാനങ്ങളിലെയും കൊളംബിയയിലെയും വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കിയതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് 306 വോട്ടുകളും, റിപ്പബ്ലിക്ക് സ്ഥാനാര്‍ഥിയായ ട്രമ്പിന് 232 വോട്ടുകളുമാണുള്ളത്. ജനുവരി 6ന് സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് വോട്ടെണ്ണലിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. 20ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും.