തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ച് കമല്‍ ഹാസന്‍

2021ല്‍ നടക്കാനിരിക്കുന്ന തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരം കമല ഹാസന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികള്‍ മധുരൈയിലാണ് താരം തുടക്കം കുറിയ്ക്കുക. ഡിസംബര്‍ 13 മുതല്‍ 16 വരെയുള്ള പ്രചാരണ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ മധുരൈ, തേനി, ഡിന്‍ഡിഗല്‍, വിരുദുനഗര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് മുന്‍പ് തന്നെ കമല ഹാസന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും വലിയ പണ ചിലവുള്ള പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന്റെ ആവശ്യകതയെയാണ് അദ്ദേഹം ചോദ്യ0 ചെയ്തത്.

കോവിഡ് (COVID-19) ബാധ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ഇന്ത്യയുടെ പകുതിയോളം വരുന്ന ജനവിഭാഗം പട്ടിണി ആയിരിക്കുമ്പോള്‍ 1,000 കോടി മുതല്‍ മുടക്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നു. ചൈനയിലെ വന്‍ മതില്‍ ചൂണ്ടിക്കാട്ടി, ആരെ സംരക്ഷിക്കാനാണ് നിങ്ങള്‍ 1,000 കോടി രൂപയുടെ പാര്‍ലമെന്റ് പണിയുന്നത്? കമല ഹാസന്‍ ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.