‘ജനങ്ങളാണ് ദൈവം, എല്ലാവര്‍ക്കും നന്ദി’; ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാ?ഗ്യവും ദൈവാനു?ഗ്രഹവും കൊണ്ട് മാത്രമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര നേട്ടത്തിന് പിന്നാലെ എന്‍.ഡി.എ നേതാക്കളെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് ദൈവം. ഇത് നിങ്ങളെല്ലാവരും പങ്കാളികളായ ഒരു യജ്ഞം പോലെയായിരുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു’ മോദി പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും എന്‍.ഡി.എയുടെയും അതിലെ ഓരോ കക്ഷികളുടെയും കൂട്ടായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്ര നേട്ടത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ മോദി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ വികസനം പതുക്കെ മാത്രമേ നടക്കൂ എന്ന് കോണ്‍?ഗ്രസ് ജനങ്ങളെ വിശ്വസിപ്പിച്ചെന്നും അതിന് അവര്‍ ‘ഹിന്ദു വളര്‍ച്ചാ നിരക്ക്’ എന്ന് പേരിടുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
കോണ്‍?ഗ്രസിനെതിരായ വിമര്‍ശനം തുടര്‍ന്ന പ്രധാനമന്ത്രി, പരാജയങ്ങള്‍ കോണ്‍ഗ്രസിന്റേതായിരുന്നെങ്കിലും കുറ്റം ഹിന്ദുക്കളുടെ മേലാണ് വന്നതെന്ന് പറഞ്ഞു. അതിനെ യഥാര്‍ത്ഥത്തില്‍ ‘കോണ്‍ഗ്രസ് വളര്‍ച്ചാ നിരക്ക്’ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും മോദി പരിഹസിച്ചു. കോവിഡ് കാലത്തെ കുറിച്ചും ജി.എസ്.ടി, ആര്‍ട്ടിക്കിള്‍ 370, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ നടപടികളെ കുറിച്ചുമെല്ലാം അദ്ദേഹം തന്റെ പ്രസം?ഗത്തില്‍ പരാമര്‍ശിച്ചു.
കോവിഡിനെ ഇന്ത്യ കീഴടക്കിയെന്നും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകള്‍ പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.7 ശതമാനമാണെന്നും മോദി പറഞ്ഞു. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വികസിത് ഭാരതം രൂപപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം തിരിച്ചെത്തിയെന്ന് അവകാശപ്പെട്ടു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കഴിവ് ലോകത്തിന് കാണിച്ചുകൊടുത്തതായും ജി.എസ്.ടി മധ്യവര്‍?ഗത്തെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 മെയ് 26-നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായി 4,399 ദിവസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് (4398) മറികടന്നത്.









