രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ; രാവണന്റെ ലങ്കയില്‍ 51 രൂപ : സുബ്രഹ്മണ്യന്‍ സ്വാമി
ഇന്ധന വില വര്‍ധനയില്‍ നരേന്ദ്രമോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും’ എന്നാണ് സ്വാമി എഴുതിയത്. ട്വിറ്ററിലാണ് സ്വാമിയുടെ വിമര്‍ശം. ആറു മണിക്കൂറിന് അകം ഇരുപതിനായിരത്തിലേറെ പേരാണ് കുറിപ്പ് റിട്വീറ്റ് ചെയ്തത്.
മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 83.30, 76.48 രൂപയാണ് വില. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കള്‍ക്ക് കൈമാറാതെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികള്‍ സ്വീകരിക്കുന്നത്. വില വര്‍ധനവില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.







