അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്. സംഭാവനയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിന് കേരളത്തില്‍ നിന്നടക്കം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംഭാവന ആരും ആവശ്യപ്പെട്ടിട്ടല്ല സ്വമേധയാ ആണ് നല്‍കുന്നതെന്നും എന്‍.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍.എസ്.എസ് പണം നല്‍കിയത്.1600 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ സംഭാവന ലഭിച്ചിരിക്കുന്നത്. സംഭാവനകള്‍ പിരിക്കുന്നതിനായി 1,50,000 സംഘങ്ങള്‍ ക്ഷേത്ര സമിതിയുടെ നേതതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കൂപ്പണുകള്‍ വഴിയാണ് ഇവര്‍ പണ പിരിവ് നടത്തുന്നത്. സംഭാവന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ചെക്കായി നല്‍കുകയോ ടെയ്യാം. 39 മാസങ്ങള്‍ക്കുളളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ നിരവധി പ്രമുഖരാണ് രാമക്ഷേത്രം നിര്‍മാണത്തിന് സംഭവനകള്‍ നല്‍കി മുന്നോട്ട് വന്നത്.