രാവണനെ കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കുമെന്ന് ദളിത് സേന

നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് രാവണന്റെ കോലം കത്തിച്ചു കൊണ്ടാണ്. ഭീമാകാരമായ കോലത്തില്‍ രാമന്റെ വേഷം കെട്ടിയവര്‍ തീ അമ്പ് എയ്താണ് രാവണനെ കത്തിക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നാണ് ഇതിനെ പറയുന്നത്. കാലങ്ങളായി ഇങ്ങനെയാണ് ആചാരങ്ങള്‍ നടന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി എന്ന് വേണം പറയാന്‍. വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന ആവശ്യവുമായി ദളിത് സേന രംഗത്തു.

വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങായ രാവണ്‍ ദഹന്‍ എതിരാണ് ദളിത് സേന. കലബുര്‍ഗിയിലെ അപ്പ ജാത്ര മൈതാനത്ത് 50 അടി ഉയരമുള്ള പ്രതിമയാണ് ഹിന്ദു സംഘടനകള്‍ തയാറാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അധികാരികളുടെ അനുവാദമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദളിത് സേന ആരോപിച്ചു.ഹിന്ദു സംഘടനകള്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലം കത്തിക്കുമെന്ന് ദളിത് സേനയും അറിയിച്ചു. നിര്‍ദേശത്തെ തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കുന്നതില്‍ നിന്ന് ഹിന്ദു സംഘടനകള്‍ വേണ്ടെന്നു വെച്ചു. കോലം കത്തിക്കുന്നത് ഒഴിവാക്കി വിജയദശമി ആഘോഷിക്കുമെന്ന് അറിയിച്ചു.ദളിത് സേനയുടെ പ്രസ്താവനയെ തുടര്‍ന്ന് വിജയദശമി ദിനത്തില്‍ കലബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കി.