രാമ ക്ഷേത്രത്തിനായി ഇതുവരെ പിരിഞ്ഞത് ആയിരം കോടി

അയോധ്യയില്‍ നിര്‍മ്മാണത്തിലുള്ള രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. രാജ്യത്തെ മൂന്ന് നാഷണലൈസ്ഡ് ബാങ്കുകളിലായി ലഭിച്ചതാണ് ഇത്രയും സംഭാവന.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI),പഞ്ചാബ് നാഷണല്‍ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നാ ബാങ്കുകളിലാണ് ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവനകള്‍ എത്തിയത്. ജനുവരിയില്‍ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണ ക്യാമ്പയിനായി വിശ്വ ഹിന്ദ് പരിഷത്തിന്റെ 1.50 ലക്ഷം പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്.37 പ്രവര്‍ത്തകര്‍ തുകകള്‍ ബാങ്കില്‍ നിക്ഷേപിക്കാനായി മാത്രം രംഗത്തുണ്ടായിരുന്നു. എല്ലാ മതസ്ഥരും ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭവാന നല്‍കിയെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ഥ ക്ഷേത്രം സെക്രട്ടറി ചംമ്പത്ത് റായി പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തും,സംഘ പരിവാര്‍ പ്രസ്ഥാനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന 35 സംഘടനകളും ഇതിനായി കൈ മെയ് മറന്നു പ്രയത്‌നിച്ചു. തികച്ചും അച്ചടക്കം പാലിച്ച് നടത്തിയ ക്യാമ്പെയിനുകളിലൊന്നായിരുന്നു ഇതെന്ന് വി.എച്ച്.പി(VHP) പറഞ്ഞു. 10,രൂപ മുതലുള്ള കൂപ്പണുകള്‍ ഇതിനായി നല്‍കിയിരുന്നു.?ഗ്രൂപ്പുകളായി തിരിച്ച പ്രത്യേകം വോളന്റിയര്‍മാര്‍ 50 വീടുകള്‍ ഒരു ദിവസം എന്ന നിലയിലാണ് കയറിയത്.