ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെട്ടു ; 17കാരന്‍ 12കാരനെ അടിച്ചുകൊന്നു
17കാരന്‍ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി.മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാല്‍ സ്വദേശിയായ ആഖീഫാണ്? (12) മരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഇലകള്‍ക്കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ഗെയിമിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയില്‍ ആഖീഫിനെ തോല്‍പിക്കുമെന്ന് 17കാരന്‍ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍, കളിയില്‍ ആഖീഫ് ജയിക്കുകയും 17കാരന്‍ പരാജയപ്പെടുകയും ചെയ്തു. കളിയില്‍ തോറ്റതിനെതുടര്‍ന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് കുട്ടിയുടെ തലക്ക് അടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പ് വന്നപ്പോള്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. 17കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.








