കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരം. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ?ഗുരുതരമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.




