മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലായുടെ മകന്‍ അന്തരിച്ചു
പി.പി. ചെറിയാന്‍
സിയാറ്റില്‍: മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലായുടേയും അനുപമ നാദെല്ലായുടേയും മകന്‍ സെയ്ന്‍ നാദെല്ല (26) അന്തരിച്ചു. സെയ്ന്‍ ജ·നാ സെറിബ്രല്‍ പാള്‍സി രോഗത്തിനടിമയായിരുന്നു.. ജീവനക്കാര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ നാദെല്ലായുടെ കുടുംബത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു മൈക്രോ സോഫ്റ്റ് എക്‌സിക്യൂട്ടീവ് അഭ്യര്‍ഥിച്ചു. സത്യ നാദെല്ലായുടെ ജീവിതത്തിന്റെ വലിയ സ്വാധീനം ചെലുത്തിയിരുന്ന മകന്‍ സെയ്ന്‍ അംഗവൈകല്യമുള്ളവരുമായി എങ്ങനെ ഇടപഴകണം എന്നു തന്നെ പഠിപ്പിച്ചതു മകനായിരുന്നുവെന്നു സത്യ പറഞ്ഞു.
2014 ല്‍ മൈക്രോ സോഫ്റ്റ് സിഇഒ ചാര്‍ജ് ഏറ്റെടുത്ത 54 വയസുള്ള സത്യ അംഗവൈകല്യമുള്ളവരുടെ ജീവിതം എങ്ങനെ ഉദ്ധരിക്കണമെന്ന പഠനത്തിനു കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു. സെയ്‌നിനെ ചികിത്സിച്ച സിയാറ്റില്‍ ചില്‍ഡ്രന്‍സ് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് ബ്രെയ്ന്‍ റിസെര്‍ച്ചിനു സെയ്ന്‍ നാദെല്ലാ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു.
1957 ഓഗസ്റ്റ് 19ന് ഹൈദരാബാദില്‍ ജനിച്ച സത്യ നാദെല്ല മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ജിനീയറിംഗില്‍ ബാച്ചിലര്‍ ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സില്‍ നിന്നും എംഎസും, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി. മരിച്ച സെയ്ന്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ്. ഭാര്യ അനുപമ നാദെല്ല. ഏറ്റവും അധികം സ്‌നേഹം പകര്‍ന്ന് നല്‍കിയ മകന്റെ മരണത്തില്‍ അതീവ ദുഃഖിതനാണെന്നു നാദെല്ല പറഞ്ഞു.






