ബി ഫ്രണ്ട്‌സ് സ്വിറ്റസര്‍ലണ്ട് ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ജൂബിലി വര്‍ഷ സുവനീറിലേക്കു രചനകള്‍ ക്ഷണിക്കുന്നു

സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ് ജൂബിലി വര്‍ഷത്തിന്റെ നിറവില്‍ സുവനീര്‍ പ്രകാശനം ചെയ്യുന്നു. സ്വിറ്റസര്‍ലണ്ടിലെയും മറ്റുരാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ സര്ഗാത്മകരചനകള്‍ക്ക് പ്രാധാന്യം നല്കികൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ ഓണാഘോഷദിവസമായ ആഗസ്റ്റ് ഇരുപത്തിയേഴിന് പ്രകാശനം ചെയ്യുമെന്ന് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അറിയിച്ചു, ജൂബിലി നിറവില്‍ തയാറാക്കുന്ന ഈ സുവനീര്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കുമെന്ന് സെക്രെട്ടറി ബോബ് തടത്തിലും തലമുറകള്‍ക്ക് കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന ഒരമൂല്യ നിധി ആയിരിക്കും ഈ വര്‍ഷത്തെ സുവനീര്‍ എന്ന് സുവനീര്‍ ചീഫ് എഡിറ്റര്‍ ബാബു വേതാനിയും അഭിപ്രായപ്പെട്ടു.

രചനകള്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ മുപ്പത് ആയിരിക്കും. പാലിക്കേണ്ട നിബന്ധനകള്‍..
1 മലയാളം ,ഇംഗ്ലീഷ് ,ജര്‍മന്‍ ഭാഷകളിലുള്ള രചനകളായിരിക്കണം.
2 രചനകള്‍ ഉചിതമായ ശീര്‍ഷകത്തോട് കൂടി, സ്വന്തം സൃഷ്ടികള്‍ മാത്രം അയയ്ക്കാന്‍ ശ്രദ്ധിക്കുക.
3 അയയ്ക്കുന്ന രചനകള്‍ മുന്‍പ് ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതാവരുത്.
4 സൃഷ്ടികര്‍ത്താവിന്റെ പേര്, ഫോട്ടോ, മൊബൈല്‍ നമ്പര്‍(വാട്ട്‌സ് ആപ് നമ്പര്‍ ഉള്‍പ്പെടെ), ഇ-മെയില്‍ വിലാസം ഇവ രചനകളോടൊപ്പം ചേര്‍ക്കേണ്ടതാണ്.
5 സൃഷ്ടികള്‍ വേര്‍ഡ് ഫോര്‍മാറ്റിലോ, പിഡിഫ് ഫോര്‍മാറ്റിലോ (ഫോണ്ട് ഏതാണെന്ന് സൂചിപ്പിക്കേണ്ടതാണ്) ടൈപ് ചെയ്‌തോ, വാട്ട്‌സ് ആപ്പ് മെസ്സേജ് ആയോ അയക്കാം. കൈയ്യെഴുത്ത് പ്രതികള്‍ കഴിവതും ഒഴിവാക്കേണ്ടതാകുന്നു.
6 കഥ, കവിത, ആരോഗ്യ പംക്തി, ലേഖനങ്ങള്‍, പാചക കുറിപ്പുകള്‍, യാത്രാവിവരണം, പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകള്‍, അഭിമുഖങ്ങള്, സ്ത്രീപക്ഷ രചനകള്, ചിത്രരചന, അക്കാഡമിക് പോസ്റ്റുകള്‍, ഡ്യൂട്ടി നുറുങ്ങുകള്‍ എന്നീ വിഭാഗങ്ങളിലുള്ള രചനകളും കൂടാതെ ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും അയക്കാവുന്നതാണ്.

പ്രവാസജീവിതത്തോട് ഏറ്റവും ഇഴുകിചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗമെന്ന നിലയില്‍ വ്യത്യസ്ത രാജ്യങ്ങളിലെ ഭൂപ്രകൃതി, ജീവിത നിലവാരം, വിദ്യാഭ്യാസസമ്പ്രദായം, സേവന വേതന വ്യവസ്ഥകള്‍ ,മറ്റനുബന്ധ സാഹചര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളും അയയ്ക്കാവുന്നതാണ്.

രചനകള്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സ്‌ക്രീനിഗിന് വിധേയമായിരിക്കും. സാമുദായിക, രാഷ്ട്രീയ രചനകള്‍ സ്വീകരിക്കുന്നതല്ല.

കഴിഞ്ഞ ഇരുപതു വര്‍ഷത്തെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളുടെ വിവരണങ്ങളും വര്‍ണ്ണചിത്രങ്ങളും താളുകളിലിടംപിടിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അനില്‍ ചക്കാലക്കല്‍, അനില്‍ വാതല്ലൂര്‍, ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, ജോസ് പെല്ലിശേരി ജൂബി ആലാനിക്കല്‍, പ്രിന്‍സ് കാട്രുകുടിയില്‍, രതീഷ് രാമനാഥന്‍, തങ്കച്ചന്‍ ചെറിയമുല്ല എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ രചനകള്‍ ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം +41 76 343 28 62 ,+41 79 508 54 67 , +41 78 789 88 32 എന്നീ വാട്ടസ്ആപ് നമ്പറുകളിലേക്കോ bfsouvenir22@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കുക. സൃഷ്ടികളുടെ പൂര്ണ്ണ ഉത്തരവാദിത്വം എഴുത്തുകാര്ക്ക് മാത്രമായിരിക്കും.

റിപ്പോര്‍ട്ട്
ജിമ്മി കൊരട്ടിക്കാട്ടുതറയില്‍
പി ആര്‍ ഓ
ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ്