ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ചു

ഏറ്റുമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പ്രദീപ് തൂങ്ങിമരിച്ചു. ഉഴവൂരിന് അടുത്ത് അരീക്കരയില്‍ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയത്. മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യയുടെ കൈ വെട്ടിയതിന് പ്രദീപിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമണം നടത്തിയത്. വെട്ടേറ്റു മഞ്ജുവിന്റെ കൈ വിരലുകള്‍ അറ്റു തൂങ്ങിയിരുന്നു.