കളി കാണാന്‍ ആളില്ല ; കുറ്റപ്പെടുത്തി യുവരാജ് സിങ്

വമ്പന്‍ ജയത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു ഇന്ന് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികള്‍. സംസ്ഥാന സര്‍ക്കാരിന്റെ അതി ബുദ്ധി കാരണം സ്റ്റേഡിയത്തില്‍ നടന്നതില്‍ ഏറ്റവും കാണികള്‍ കുറഞ്ഞ മത്സരമായി ഇന്നത്തെത്. സര്‍ക്കാര്‍ അനാസ്ഥയ്ക്ക് എതിരെ ക്രിക്കറ്റ് പ്രേമികളും പ്രതിപക്ഷവും കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നതിനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു കാണികള്‍ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിം?ഗ്. മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശു?ഗ്മാന്‍ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിം?ഗ് കാണികള്‍ കുറഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ചത്. പകുതി ഒഴിഞ്ഞ ?ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

ടിക്കറ്റ് റേറ്റ് കുത്തനെ കൂട്ടിയതും അതിനു പിന്നാലെയുള്ള വകുപ്പ് മന്ത്രിയുടെ പരിഹാസവും കാണികള്‍ കുറയാന്‍ കാരണമായി മാറി.അതുപോലെ കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കൊണ്ട് വരാനുള്ള പിണറായി സര്‍ക്കാരിന്റെ അമിത ഉത്സാഹവും ഇന്നത്തെ കളിക്ക് ആള് കുറയാന്‍ കാരണമായി.കാലങ്ങളായി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണയുടെ മറ്റൊരു വശമാണ് ഇന്ന് കാണാന്‍ സാധിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറാണ് നേടിയത്. നിശ്ചിത 50 ഓവറില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 160 ഇന്നിങ്സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി വെറും 101 ഇന്നിങ്സിലാണ് ഇത് മറികടന്നത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.