കാര്യവട്ടം ഏകദിനം : ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെ ; ശശി തരൂര്‍

കഴിഞ്ഞ ദിവസം നടന്ന കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. ക്രിക്കറ്റ് ആവേശം ജനങ്ങള്‍ക്ക് എന്നും ഉണ്ട് . മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലര്‍ സ്റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തില്‍ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

മത്സരം ഒഴിവാക്കിയവര്‍ കാണിച്ചത് വിവരക്കേടാണെന്നും കളി കാണാത്തവര്‍ക്ക് വലിയ നഷ്ടമാണുണ്ടായതെന്നും തരൂര്‍. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികള്‍ കുറഞ്ഞാല്‍ ഇനി മുതല്‍ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങള്‍ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂ. മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികള്‍ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശെരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം, ക്രിക്കറ്റ് പ്രേമികള്‍ക്ക് മാത്രമാണ് നഷ് ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക മന്ത്രി വി അബ്ദുള്‍റഹിമാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗതതെത്തി. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ക്കണ്ടുവെന്ന് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മന്‍ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി.

കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ”പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട”” ”എന്ന പരാമര്‍ശം . വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു.നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതി ല്‍ വന്ന നഷ്ടം കെ സി എക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍ നാഷനല്‍ മല്‍സരങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോ?ഗമിക്കവേ കാണികള്‍ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിം?ഗ് രം?ഗത്തെത്തി. മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശു?ഗ്മാന്‍ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിം?ഗ് കാണികള്‍ കുറഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ചത്. പകുതി ഒഴിഞ്ഞ ?ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.