ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബോര്‍ഡില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി നേരത്തെ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാന്‍ പി സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു.