പ്രോസ്പര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍

പ്രോസ്പര്‍ /ടെക്സാസ് : മലയാളികള്‍ വീണ്ടും ഒരു ഓണത്തെ വരവേല്‍ക്കുകയാണ് അത്തം പത്തു പൊന്നോണം. പ്രവാസ ജീവിതത്തിന് നിര്‍ബന്ധിതരായ മലയാളികള്‍ക്ക് അത്തത്തിനു മുന്‍പേ ഓണം തുടങ്ങും പിന്നെ ഒന്ന് രണ്ട് മാസം ഓണാഘോഷം തന്നെയാണ്. പ്രവര്‍ത്തി ദിവസങ്ങള്‍ ഒഴികെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വിവിധ സംഘടനകള്‍ കൂട്ടായ്മകള്‍, സ്‌നേഹിതര്‍ കുടുംബക്കാര്‍, തുടങ്ങി നാലുപേര്‍ കൂടുന്നവര്‍ ഒക്കെ ഓണം ആഘോഷിക്കാറുണ്ട്. എല്ലാം ഓണാഘോഷങ്ങളും അതിന്റെ തനിമയോടെ കൊണ്ടാടാന്‍ എല്ലാ പ്രവാസ സംഘടനകളും ശ്രമിക്കാറുണ്ട്. ആ തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ വീണ്ടും ഒരു ഓണത്തെ വരവേല്‍ക്കാന്‍ പ്രോസ്പര്‍ മലയാളികള്‍ ഒരുങ്ങുന്നു.

സെപ്റ്റംബര്‍ 3 ഞായറാഴ്ച രാവിലെ 10.30ന് ആര്‍ട്ടിഷ്യ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കണ്‍വീനര്‍ ലീനസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. തിരുവാതിര, ഹാസ്യ കലാപ്രകടനം, പൂക്കളം, കുട്ടികളുടെ പ്രത്യേക കലാപരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു.

അഞ്ചു ജിബിന്‍സ്, ഷിജു ജേക്കബ്, സത്യാ വിജയ്, പുണ്യ ജെറി അനുപ്രിയ അജീഷ്, രാകേഷ് ചിറക്കര തുടങ്ങിയവര്‍ വിവിധ പരിപാടികളുടെ കണ്‍വീനറന്മാരായി പ്രവര്‍ത്തിച്ചുവരുന്നു. പ്രോസ്‌പെറും പരിസരപ്രദേശങ്ങളിലും ഉള്ള ഏകദേശം 150 ഓളം മലയാളികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഏറ്റവും ആകര്‍ഷകമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലീനസ് വര്‍ഗീസ്,(917 254 8195), സാമുവല്‍ യോഹന്നാന്‍(214 435 0124), എന്നിവരുമായി ബന്ധപ്പെടാം.