ന്യൂയോര്‍ക്കില്‍ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങു്: മുഖ്യാതിഥി എംഎല്‍എ ദലീമ ജോജോ
പി പി ചെറിയാന്
ന്യൂയോര്‍ക്: അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറക്കാരായ മലയാളി പെന്തക്കോസ്തുകാരെ കേരള പെന്തക്കോസ്റ്റല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു.
നവംബര്‍ 12 ഞായര്‍ വൈകിട്ട് ആറരയ്ക്ക് എല്മണ്ട് ശാലേം പെന്തകോസ്ത് ടാബര്‍നാക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ 1970 ന് മുന്‍പായി കുടിയേറി സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ വരും നിര്യാത രായവരുടെ കുടുംബാംഗങ്ങളും ആദരവും ഫലകങ്ങളും ഏറ്റുവാങ്ങും
അരൂര്‍ എംഎല്‍എ ദലീമ ജോജോ, ന്യൂയോര്‍ക് നാസാ കൗണ്ടി കൗണ്‍സിലര്‍ കാരി സ്ലോഗസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സഭ സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കും. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് സജി തട്ടയില്‍ വൈസ് പ്രസിഡണ്ട് ഡോ. ജോമോന് ജോര്‍ജ് സെക്രട്ടറി ജോസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കു സ്റ്റാന്‍ലി ജോര്‍ജ്,ന്യൂയോര്‍ക് 215 552 6668