സ്ത്രീധന പീഡനം; 7 വര്‍ഷത്തിനിടെ പൊലിഞ്ഞത് 92 പെണ്‍ജീവിതങ്ങള്‍

തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും. ഏഴു വര്‍ഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഗാര്‍ഹിക പീഡന പരാതികള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് വേറെയും.
ഉത്രയും വിസ്മയയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് കേരളം ആഗ്രഹിച്ചു, ഇവര്‍ അനുഭവിച്ചത് വിവാഹ ശേഷമുള്ള പീഡനമാണെങ്കില്‍ ഷഹന എന്ന 26 വയസ്സ് മാത്രമുള്ള ഡോക്ടറെ, വിവാഹത്തിനുമുന്‍പ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടു.

സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീധന പീഡനങ്ങള്‍ക്ക് കുറവില്ല. കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ് കണക്കുകള്‍.

2016- 25 മരണം
2017- 12
2018- 17
2019- 8
2020- 6
2021- 9
2022- 8
2023( ഒക്ടോബര്‍ വരെ) – 7 മരണങ്ങള്‍

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ എടുത്തിരിക്കുന്ന കേസുകളുടെ കണക്ക് വേറെയുണ്ട്.

2016 3455
2017 2856
2018 2046
2019 2970
2020 2707
2021 4997
2022 5019
2023 (ഒക്ടോബര്‍ വരെ) – 3997