ദിലീപിന് എന്റെ കട്ട സപ്പോര്‍ട്ട്!! സെബാസ്റ്റ്യന്‍ പോള്‍ സാറിന് എന്റെ സപ്പോര്‍ട്ട്; സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു തെട്ടു പിന്നാലെ ഒത്തു ചേര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് മഞ്ജു വാര്യര്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടന്‍ പിടിക്കണമെന്നും പറഞ്ഞതിനെ കളിയാക്കി അഡ്വ സംഗീത ലക്ഷമണ രംഗത്തെത്തി.

കൃത്യം നടന്നയുടനെ ഈ വിവരം മഞ്ജുവിന് എങ്ങനെ കിട്ടിയെന്നാണ് സംഗീത ചോദിക്കുന്നത്. അതേ സമയം കഴിഞ്ഞ ദിവസം ദിലീപിനനുകൂലമായി ഒരു വെബ്‌സൈറ്റില്‍ ലേക്ഷനം എഴുതി.യ സെബാസ്റ്റ്യന്‍ പോളിനും തന്റെ ഐക്യദാര്‍ഡ്യം അറിയിച്ചു കൊണ്ടാണ് സംഗീതയുടെ എഫ്ബി പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

സെബാസ്റ്റ്യന്‍ പോള്‍ സാറിന് എന്റെ സപ്പോര്‍ട്ട്. ശ്രീ. ദിലീപിന് എന്റെ കട്ട സപ്പോര്‍ട്ട്.
കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളില്‍ ശ്രീ.ദിലീപിന്റെ മുന്‍ഭാര്യ ശ്രീമതി. മഞ്ചു വാര്യര്‍ പറഞ്ഞത് ‘ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ്ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക’ എന്നാണ്. അങ്ങനെയെങ്കില്‍ ശ്രീമതി. മഞ്ചു വാര്യര്‍ക്ക് ഈ information എവിടുന്ന് കിട്ടി? ഞാന്‍ മനസിലാക്കിയത് ശരിയാണ് എങ്കില്‍, ‘ഇര’യാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം ശ്രീമതി. മഞ്ചു വാര്യര്‍ മാധ്യമ ക്യാമറകളുടെ മുന്നില്‍ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞു എന്നല്ലാതെ അങ്ങേയറ്റം പൂര്‍ണ്ണമായ പിന്തുണ പോയിട്ട് ഒരു പിന്തുണയും ‘ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടില്ല എന്നാണ്. ശ്രീമതി.മഞ്ചു വാര്യര്‍ എന്ന ശ്രീ.ദിലീപിന്റെ മുന്‍ഭാര്യ, ശ്രീ.ശ്രീകുമാരമേനോന്‍ എന്ന പരസ്യചിത്ര സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് വേണ്ടും വിധമുള്ള clartiy ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അതിവിടെ പറയുന്നില്ല.
ഇരയാക്കപ്പെട്ട സ്ത്രീയെയും, ശ്രീമതി.മഞ്ചു വാര്യരെയും പോലെ ഞാന്‍ സിനിമാനടി അല്ലല്ലോ? 😉 ശ്രീ.ദിലീപുമായി എനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നില്ലല്ലോ? :p ശ്രീ. ദിലീപിന്റെ മുന്‍ഭാര്യ അല്ലല്ലോ ഞാന്‍? 😉 പിന്നെ, ഒരു തെറ്റ് ഞാന്‍ ചെയ്തിട്ടുമുണ്ട്. അല്‍പം നിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുന്ന കാര്യങ്ങള്‍ക്ക് ആധികാരികത വേണം, clartiy എന്തായാലും വേണം. അതൊരു കുഴപ്പമാണോ സുഹൃത്തുക്കളെ? :p

ഇതു കൂടി പറയേണ്ടതുണ്ട്. ഒരിക്കല്‍ കൂടി പറയുകയാണ്;
തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എങ്കില്‍ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിര്‍ത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തില്‍ എങ്ങനെയാണ്? എനിക്കതിന് കഴിയുന്നില്ല.
നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവന്‍ സത്യമാണോ, സത്യങ്ങള്‍ മുഴുവന്‍ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നില്‍ നടി തെളിയിക്കട്ടെ. അതും അതിനോട് ചേര്‍ത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, ശ്രീ.ദിലീപിന്റെ മറുവാദങ്ങളും എതിര്‍വാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ പ്രോസിക്യൂഷന്‍ മുന്നോട്ട് വെക്കുന്ന version ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീര്‍പ്പുകല്‍പ്പിക്കട്ടെ. ആ കണ്ടെത്തലിന്റെ പിന്‍ബലത്തില്‍ കോടതി ശ്രീ. ദിലീപിനെ ശിക്ഷിക്കട്ടെ, അതുവരെ ഞാനും എന്റെ പ്രാര്‍ത്ഥനകളും ശ്രീ.ദിലീപിനൊപ്പമുണ്ടാവും. എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്, അതിനുശേഷവും എന്റെ മനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാവും എന്നാണ്.
Onam vacation കഴിഞ്ഞ് കോടതി നാളെ തുറക്കുന്നതിനാല്‍ ഓഫീസ് തിരക്കുകള്‍ എനിക്ക് കുറച്ചധികമുണ്ട്. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയാനായി ഇപ്പോള്‍ സമയം അനുവദിക്കുന്നില്ല. നേരത്തെ പറഞ്ഞത് ഇവിടെ താഴെ ലിങ്കില്‍ ഉണ്ട്. ശ്രീ. ദിലീപിന് രണ്ട് തവണ ഹൈകോടതി ജാമ്യം നിഷേധിച്ചു എന്നത് കൊണ്ട് ഇരുവരെ പറഞ്ഞതില്‍ നിന്ന് ഒരടി പോലും ഞാന്‍ പിന്നോട്ട് പോയിട്ടില്ല. പോവുകയുമില്ല. ഒരക്ഷരം പോലും ഞാന്‍ പിന്‍വലിച്ചിട്ടില്ല. പിന്‍വലിക്കുകയുമില്ല.
ശ്രീ.ദിലീപിന് എന്റെ കട്ട സപ്പോര്‍ട്ട്!!