ദില്ലിയിലെ ചൈനീസ് എംബസിക്കു മുന്നില്‍ പ്രതിഷേധവുമായി ടിബറ്റ് പൗരന്മാര്‍

ദില്ലി: ദില്ലിയിലെ ചൈനീസ് എംബസിയ്ക്ക് മുന്നില്‍ ടിബറ്റന്‍ വംശജരുടെ പ്രതിഷേധം പോലീസ് തടഞ്ഞു. അന്‍പതോളം വരുന്ന ടിബറ്റന്‍ പൗരന്മാരുടെ സംഘം പ്രതിഷേധത്തിനിടെ എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ തുടങ്ങിയ സാഹചര്യത്തിലാണ് ടിബറ്റുകാരുടെ പ്രതിഷേധം.