ഒരു അമ്മയുടെ ആത്മാവിലെ സ്‌നേഹനിറവ്

ബിജു മാളിയേക്കല്‍

motherകൂട്ടുകുംബത്തിലെ സ്‌നേഹത്തിന്‍െ്‌റ ആല്‍മരത്തണലില്‍ കഴിഞ്ഞിരുന്ന മൂന്ന് കുടുംബങ്ങളിലെ അവസാനത്തെ പെണ്‍തരിയാണ് അന്ന. കൗമാരപ്രായത്തിലും തന്‍െ്‌റ കലാവാസനയെ മാത്രം സ്‌നേഹിക്കുന്ന ഒരുകൊച്ചു നാടന്‍ സുന്ദരി. ഭരതനാട്യമെന്ന കലയുടെ സന്തതസഹചാരിയാണവള്‍. ഈ കൊച്ചുപ്രായത്തില്‍ വീട്ടിലെ അലമാരി നിറയെ അവള്‍ക്ക് കിട്ടിയ സമ്മാനങ്ങളാണ്. കൂട്ടുകുടുംബത്തിലെ സ്‌നേഹത്തൊട്ടിലില്‍ അവള്‍ സുഖമായ് വളര്‍ന്നു.

കൗമാരപ്രായം വിട്ട് യൗവ്വനത്തിലേക്ക് കടന്നപ്പോഴും കലാപരമായ കഴിവുകള്‍ അവള്‍ക്കൊപ്പം വളര്‍ന്നു. അങ്ങനെയിരിക്കെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന കലാമേളയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവള്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് ്രശവണസുന്ദരമായി വയലിന്‍ വായിക്കുന്ന ചെറുപ്പക്കാരനെ അവള്‍ രശ്രദ്ധിച്ചു. പള്ളിയിലെ ഗായകസംഘത്തിലെ വയലിന്‍ വയിക്കുന്ന തോമസ്, നാട്ടുകാരുടെ തൊമ്മി, നാട്ടിലെ ്രപമുഖ സ്‌റ്റേഷനറി കടക്കാരന്‍ പാപ്പച്ചന്‍െ്‌റ മകന്‍. അടുത്ത ഞായറാഴ്ചത്തെ ദിവ്യബലിക്ക് വയല്‍വരമ്പ് കടന്ന് നാട്ടുവഴിയിലൂടെ അന്നയും കൂട്ടുകാരികളും പോകുമ്പോള്‍ അടുത്തുള്ള വായനശാലയില്‍ ഇരുന്ന് കാരംസ് കളിക്കുന്ന തൊമ്മിയെ കണ്ടു. തന്നെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന തോന്നല്‍ അവളില്‍ ഉണ്ടായി. നടന്നു നീങ്ങിയതിനുശേഷം അവള്‍ തിരിഞ്ഞുനോക്കി. ഒരു നേര്‍ത്ത് പുഞ്ചിരിയുമായി തൊമ്മി തന്നെ നോക്കുന്നുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി.

മനസ്സിലെ വാതില്‍തുറന്ന് ഒരു കുളിര്‍ തെന്നല്‍ ശരീരമാകെ പരക്കുന്നതായി അവള്‍ക്ക് തോന്നി. പള്ളിയിലെ ദിവ്യബലിയില്‍ ശ്രദ്ധപതിപ്പിക്കുവാന്‍ അന്നയ്ക്ക് കഴിയാതെ വന്നു. തന്നില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങളില്‍ അവള്‍ സന്തോഷിച്ചു. മനസ്സിന് ഒരു പുത്തനുണര്‍വ്വ് പോലെ തോന്നി തുടങ്ങിയിരുന്നു അവള്‍ക്ക്. അതിനെ പ്രണയം എന്നു വിളിയ്ക്കുമോ എന്ന് അന്നയ്ക്ക് അറിയാന്‍ പറ്റാത്ത അവസ്ഥ. പിന്നീടുള്ള ആഴ്ചകളില്‍ ദിവ്യബലിയ്ക്കായി അവള്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയായിരുന്നു പോയിരുന്നത്. ഒന്നും പരസ്പരം തുറന്നുപറയാതെ മിഴികളിലൂടെ പ്രണയത്തിന്‍െ്‌റ ശീലുകള്‍ കൈമാറി. മിഴികളുടെ നിലാവാണോ പ്രണയം എന്ന് അവള്‍ക്ക് മനസ്സിലായില്ല.

കാലങ്ങള്‍ പിന്നിട്ടു പതിവുള്ള ഞായറാഴ്ച ദിവ്യബലിയ്ക്കായി അവള്‍ പോവുകയായിരുന്നു. വായനശാലയുടെ അരികില്‍ എത്തിയപ്പോള്‍ തൊമ്മിയെ കണ്ടില്ല.മനസ്സിലൊരു മ്ലാനത പടരുന്നതായ് അന്ന മനസ്സിലാക്കി. പള്ളിയില്‍ ചെന്നപ്പോഴും തൊമ്മിയെ കണ്ടില്ല. കടുത്ത നിരാശ തോന്നി. ദിവ്യബലിയില്‍ ഒരുവിധത്തില്‍ പങ്കുചേര്‍ന്ന് അവള്‍ വീട്ടിലേയ്ക്ക് വരുന്ന നാട്ടുവഴിയില്‍ കാണുമെന്ന പ്രതീക്ഷയില്‍ നടന്നു. നിരാശ മാത്രമായിരുന്നു ബാക്കി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പന്‍ അവളോട് പറഞ്ഞു.

”മകളേ നിന്നെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വരും ഒരുങ്ങിനില്‍ക്കണം നീ” മറുപടി ഒന്നു പറയാതെ അവള്‍ മുറിയിലേയ്ക്ക് പോയി. മനസ്സ് വേദനിയ്ക്കുന്നതായി അന്നയ്ക്ക് തോന്നി. വീട്ടില്‍ നിന്നും ഇറങ്ങിപ്പോയാലോ എന്നുവരെ ചിന്തിച്ചുപോയി. പക്ഷേ എവിടെ പോകും. അമ്മയുടേയും അപ്പന്‍േറയും വേദനിക്കുന്ന മുഖം അന്നയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. എല്ലാ ചിന്തകളില്‍ നിന്നും അവള്‍ പിന്മാറി. ദൈവം നിശ്ചയിക്കുന്നത് തന്‍െ്‌റ ജീവിതത്തില്‍ നടക്കുമെന്ന് അവള്‍ ഉറച്ചുവിശ്വസിച്ചു.

ഉച്ചകഴിഞ്ഞ കുറച്ചുപേര്‍ പടികടന്ന് വീട്ടിലേയ്ക്ക് വരുന്നത് അന്ന കണ്ടു. തട്ടിന്‍പുറത്തെ മുറിയില്‍ നിന്നും വരുന്നവരെ ശ്രദ്ധിച്ചു അവരില്‍ ഒരാള്‍ തൊമ്മിയാണോ? അവളുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. അവള്‍ വീണ്ടും സൂക്ഷിച്ച് നോക്കി. അതേ അതു തൊമ്മി തന്നെ. അവള്‍ക്ക് തന്‍െ്‌റ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. അന്ന വളരെ വേഗത്തില്‍ അണിഞ്ഞൊരുങ്ങി പതിവിലും സുന്ദരിയായി തീര്‍ന്നു. അപ്പന്‍െ്‌റ വിളിയ്ക്കായി അവള്‍ കാതോര്‍ത്തിരുന്നു. പിന്നീട് അമ്മ പറഞ്ഞു ചായയുമായി ചെല്ലുവാന്‍. വിറയ്ക്കുന്ന കൈകളില്‍ ചായക്കപ്പുകളുമായി അവര്‍ക്കരികില്‍ എത്തി. തൊമ്മിയുടെ അപ്പന്‍ ചോദിച്ചു ”നിനക്ക് എന്തെങ്കിലും ചോദിയ്ക്കാനുണ്ടോ”. തൊമ്മി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. ”കുട്ടിയുടെ പേരെന്താണ്?.”
അവള്‍ പറഞ്ഞു ”അന്ന”.. അവരുടെ പ്രണയസാഫല്യത്തിലെ ആദ്യത്തെ സംസാരമായിരുന്നു അത്. കല്ല്യാണത്തിയതിയും മറ്റും നിശ്ചയിച്ച് തൊമ്മിയുടെ വീട്ടുകാര്‍ യാത്ര പറഞ്ഞിറങ്ങി.

വിവാഹം അതിഗംഭീരമായിത്തന്നെ നടന്നു. ജീവിതത്തില്‍ ദൈവം തന്ന മഹാഭാഗ്യമാണ് വിവാഹജീവിതമെന്നവള്‍ വിശ്വസിച്ചു. ഒരാഗ്രഹം തോമസിനോടവള്‍ പറഞ്ഞു. കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ സമ്മതിക്കണമെന്ന്. തൊമ്മി ആ ആഗ്രഹം സമ്മതിച്ചു. അവരുടെ ദാമ്പത്യം വിശുദ്ധമായിത്തന്നെ മുന്നോട്ടുപോയി. ഒരു ദിവസം അവളൊരു സത്യം തിരിച്ചറിഞ്ഞു, താന്‍ ഗര്‍ഭിണിയാണെന്ന്. അവളുടെ ജീവിതം മറ്റൊരു ദിശയിലേക്ക് തിരിയുകയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അമ്മയെന്ന പൂര്‍ണ്ണതയിലേക്ക് …… അന്നയുടെ സന്തോഷത്തിന് അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു. മാസങ്ങള്‍ കൊഴിഞ്ഞുപോയി. അന്നയൊരു ഓമനപ്പുത്രന് ജന്മം നല്‍കി. ഇന്നലത്തെ ഭാര്യയില്‍ നിന്ന് അമ്മയിലേക്ക് അവള്‍ യാത്ര തുടര്‍ന്നു. അവള്‍ മകന് പേരിട്ടു… ദാവീദ്… പിന്നെയും സന്തോഷാരമായ ദാമ്പത്യപൂന്തോട്ടത്തില്‍ രണ്ടു മക്കള്‍കൂടി പിറന്നു.

ദാവീദിന് അഞ്ചുവയസ്സായി. സ്‌കൂള്‍ ജീവിതം കുറിയ്ക്കുവാന്‍ അവന്‍ വന്നു. എന്‍െ്‌റ ക്ലാസ്സ് മുറിയില്‍ എനിക്കരികിലായ് അവന്‍ ഇരുന്നു. ആ കളിക്കൂട്ടുകാരന്‍െ്‌റ ബന്ധം ആത്മാര്‍ത്ഥ സൗഹൃദത്തിലേയ്ക്ക് വളര്‍ന്നു. സ്‌കൂള്‍ വിടുമ്പോള്‍ മഴയുണ്ടെങ്കില്‍ ദാവീദിന്‍െ്‌റ വീട്ടില്‍ പോകുമായിരുന്നു. അവന്‍െ്‌റ അമ്മ ഉണ്ടാക്കിത്തന്നിരുന്ന ആവിപറക്കുന്ന കപ്പയുടേയും മീന്‍കറിയുടേയും സ്വാദ് മറക്കുവാന്‍ കഴിയാത്ത ഒന്നായിരുന്നു. ആ സ്‌നേഹമതിയായ അമ്മ എന്‍േ്‌റയും അമ്മയായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ പലതുകടന്നുപോയി. ദാവീദിന്‍െ്‌റ പത്താം പിറന്നാളിന് അവന്‍െ്‌റ അപ്പന്‍ ഒരു പുത്തന്‍ സൈക്കിള്‍ വാങ്ങിക്കൊടുത്തു. അതിന്‍മേലായി പിന്നെ ഞങ്ങളുടെ സഞ്ചാരം. പതിവുള്ള പ്രഭാതത്തില്‍ ആ ഗ്രാമം ഉണര്‍ന്നത് ഒരു മഹാദുരന്തവാര്‍ത്തയുമായിട്ടായിരുന്നു. ദാവീദ് അപകടത്തില്‍ മരിച്ചു. എന്‍െ്‌റ മനസ്സിലൊരു മിന്നല്‍കടന്നുപോയി. മനസ്സ് മരവിച്ചുപോയിരുന്നു. ഒന്നുറക്കെ കരയുവാന്‍പോലും പറ്റാതെയായി. സ്വര്‍ഗ്ഗത്തിലുള്ള പിതാവ് ഇഷ്ടമുള്ള പൂവ് ഭൂമിയില്‍ നിന്ന് പറിച്ചെടുത്തതായി ഞാന്‍ വിശ്വസിക്കുവാന്‍ ശ്രമിച്ചു. അവന്‍െ് അമ്മയുടെ കരച്ചില്‍ മനസ്സില്‍ വീണുപൊള്ളുന്നുണ്ടായിരുന്നു.

പിന്നീട് അവന്‍െ്‌റ വീട്ടില്‍ പോകുന്നത് ഞാന്‍ കുറച്ചു. കാരണം, അവന്‍െ്‌റ അമ്മ എന്നെ കാണുമ്പോള്‍ കൂടുതല്‍ സങ്കടപ്പെടുന്നതായി എനിക്ക് മനസ്സിലായി. എങ്കിലും അമ്മയെ കാണുവാന്‍ ഞാന്‍ ഇടയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നു. ദാവീദ് മരിച്ചിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. എല്ലാവര്‍ക്കും ഒരു ഓര്‍മ്മ മാത്രമായി അവന്‍.

ഒരുദിവസം ഞാന്‍ മറ്റൊരു ദുരന്ത വാര്‍ത്ത അറിഞ്ഞു. ദാവീദിന്‍െ്‌റ അമ്മയ്ക്ക് തലച്ചോറില്‍ കാന്‍സര്‍ ആണെന്നും അവസാനത്തെ അവസ്ഥയിലാണെന്നും. ഞാന്‍ അമ്മയെ കാണുവാന്‍ പോയി. തന്നെ കാര്‍ന്നുതിന്നുന്ന അസുഖത്തിന്‍െ്‌റ ഗൗരവ അറിയാമായിരുന്നിട്ടും രോഗത്തോടു ചെറുത്തുനില്‍ക്കുവാന്‍ അമ്മ മനോബലം നേടിയിരിക്കുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി. മാസങ്ങള്‍ കടന്നുപോയി ഒരു ദിവസം അമ്മയുടെ സഹോദരന്‍ എന്നോട് പറഞ്ഞു അന്നയ്ക്ക് നിന്നെ കാണണമെന്ന്. ഞാന്‍ ആശുപത്രിയിലേക്ക് വേഗംചെന്നു. മുറിയ്ക്ക് ചുറ്റും ഒരുപാട് ബന്ധുക്കള്‍ കൂടിനില്‍ക്കുന്നു. എന്നില്‍ പരിഭ്രാന്തി നിറഞ്ഞു. എങ്കിലും ഞാന്‍ മുറിയില്‍ പ്രവേശിച്ചു. ഒരുകണ്ണുചിമ്മുന്ന സയത്തിനരികില്‍ മരണം നില്‍ക്കുമ്പോഴും അമ്മ പ്രസന്നവതിയായിരുന്നു? മനസ്സില്ലാമനസ്സോടെ അമ്മയോട് ചോദിച്ചു.

”എന്താണമ്മേ ഇപ്പോഴും ഇത്ര സന്തോഷം ” അമ്മയുടെ മറുപടി ഇതായിരുന്നു.. ”ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എനിക്ക് ദാവീദ് മോനെ ആത്മാവില്‍ കാണുവാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ട് അതുകൊണ്ട് ഞാന്‍ മരണത്തെ സ്‌നേഹിക്കുന്നു.”

എന്‍െ്‌റ മനസ്സില്‍ കണ്ണീര്‍ മഴയുടെ ഇരമ്പല്‍ അടര്‍ന്നുവീണു. മിഴിനീര്‍ത്തുള്ളികള്‍ അമ്മയുടെ കൈകളില്‍ വീണു. അമ്മ എന്‍െ്‌റ കവിളില്‍ തട്ടി. യാത്രപറഞ്ഞ് ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി. ആശുപത്രി വരാന്തയുടെ അരണ്ട വെളിച്ചത്തിലേക്ക് പ്രവേശിക്കുമ്പോഴും മനസ്സില്‍ ദാവീദിന്‍െ്‌റ നിഷ്‌കളങ്കമായ മുഖം ഒരു നിലാവുപോലെ കന്നുവന്നു. പിറ്റേദിവസം അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. ഒരിക്കലും മടക്കയാത്രയില്ലാത്ത മറ്റൊരുലോകത്തേക്ക്….

പ്രിയപ്പെട്ട ദാവീദേ നീയും അമ്മയെ കാണുവാന്‍ ആഗ്രഹിച്ചിരുന്നോ? ഒരു അമ്മയുടെ ആത്മാവിലെ നിത്യസ്‌നേഹത്തിന്റെറ നിറവ് …. അമ്മയെന്ന നിത്യസത്യം സുകൃമാണ്.