ഫോണ്‍ മോഷ്ട്ടിച്ചു എന്ന പേരില്‍ ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു

ghaziabghgesഗാസിയാബാദ് :  മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആണ്‍കുട്ടികളുടെ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെച്ചു എന്ന് വാര്‍ത്തകള്‍. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആണ്‍കുട്ടികള്‍ക്ക് സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഗാസിയാബാദിലെ രാഷ്ട്രീയ പ്രമുഖന്റെ സഹോദരനാണ് 16 ഉം 17ഉം വയസ്സുള്ള  ആണുകുട്ടികളോട് ഇത്തരത്തിലുള്ള  ക്രൂരകൃത്യം ചെയ്തത്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹാജി ഇഹ്‌സാന്‍ ഖുറേഷിയുടെ സഹോദരന്‍ റിസ്വാന്‍ ഖുറേഷിയാണ്  കുട്ടികളോട് ഇത്തരത്തിലുള്ള ക്രൂരത കാണിച്ചത്. ആണ്‍കുട്ടികളെ ഉപദ്രവിക്കുകയും കുറ്റം സമ്മതിക്കാതായപ്പോള്‍ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെയ്ക്കുകയും  ചെയ്യുകയായിരുന്നു.ഇതുപോരാത്തതിനു  പിന്നീട് പശുകള്‍ക്ക് കുത്തി വെയ്ക്കുന്ന മരുന്നും കുത്തിവെച്ചു.  ആരോഗ്യസ്ഥിതി ഗുരുതരമായ കുട്ടികള്‍ ഡല്‍ഹിയിലെ  ഗുരു തേഹ് ബഹദൂര്‍ ആശുപത്രിയിലാണ്  ഇപ്പോള്‍ . ശരീരത്തിനുള്ളില്‍ ഇന്‍ഫക്ഷന്‍ ബാധിച്ചതിനാലാണ് സര്‍ജറി നടത്തേണ്ടി വന്നത്. സംഭവത്തില്‍ പോലീസ് കേസ്  എടുക്കുന്നില്ല എന്ന ആരോപണം നിലവിലുണ്ട്.