സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും (പരമ്പര: ഭാഗം രണ്ട്)

എസ്. ചന്ദ്രശേഖരന്‍ നായര്‍

rubber-issue-kerala2014-15ലെ സ്ഥിതിവിവര കണക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ 2010-11 മുതല്‍ കണക്കില്‍ കുറച്ചുകാട്ടിയ റബ്ബര്‍ ശേഖരം 589341 ടണ്‍ ആയി ഉയര്‍ന്നു. സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള ഉപഭോഗത്തിലെ അനുപാതം കൂട്ടിയും കുറച്ചും ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് വിലയിടിക്കുവാനും അവസരം ലഭിക്കുന്നു. സ്ഥിതിവിവര കണക്കുകള്‍ മൗസിന്റെ സഹായത്താല്‍ വായിക്കത്തക്ക രീതിയില്‍ ഗ്രാഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കയറ്റുമതി ഇറക്കുമതികളുടെ കൃത്യമായ രേഖകള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി തന്നെ പറയുന്നു. എന്നാല്‍ കയറ്റുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് റബ്ബര്‍ ബോര്‍ഡും, ഇറക്കുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് ഡി.ജി.എഫ്.റ്റിയും ആണ്. അവ മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്‌സിന്റെ കീഴിലാണെന്നിരിക്കെ ഇത്തരത്തിലൊരഭിപ്രായത്തിന് പ്രസക്തിയില്ല. ഒരു സാധാരണക്കാരന്‍ കേന്ദ്ര മന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വസ്തുതകള്‍ ബോധിപ്പിക്കുമ്പോള്‍ റബ്ബര്‍ബോര്‍ഡിനെയും, ഡി.ജി.എഫ്.റ്റിയെയും ടാഗ് ചെയ്യുവാനും സാധിക്കും. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കാരണം ഇറക്കുമതിയിലെ വര്‍ദ്ധന ന്യായീകരിക്കാന്‍ 2013-14 ലെ ഉത്പാദനം 844000 ടണ്‍ എന്നത് തിരുത്തി 774000 ആയി പ്രസിദ്ധീകരിച്ചു. പ്രസ്തുത വര്‍ഷത്തെ ഇറക്കുമതി 458273 ടണ്‍ ആണ് എന്ന് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച ഗ്രാഫില്‍ വ്യക്തമാണ്. റബ്ബര്‍ മേഖലയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രസന്റേഷനായും നെറ്റില്‍ ലഭ്യമാണ്. 2015-16 ആരംഭിച്ചപ്പോഴും റബ്ബര്‍ ശേഖരത്തില്‍ കുറവ് വരുത്തി ക്രമക്കേട് തുടരുകയാണ്.

2015 ജൂലൈ 23 ന് എം.ആര്‍.എഫ് ടയര്‍ കമ്പനി 362 ടണ്‍ ഈര്‍പ്പമുള്ള റബ്ബര്‍ ഷീറ്റ് കോടിമാതാ വെയര്‍ഹൗസില്‍ ലേലം ചെയ്യുന്നതായി പരസ്യം നല്‍കി. ചില നിര്‍മ്മാതാക്കള്‍ ആവശ്യത്തിലധികം സംഭരിച്ച് വെയ്ക്കുകയും വിപണിയില്‍ ഗുണനിലവാരമുള്ള റബ്ബറിന്റെ ലഭ്യതക്കുറവ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു നിര്‍മ്മാതാവ് സംഭരിച്ച് വെയ്ക്കാവുന്ന കുറവ്വും കൂടുതലും ആയ സ്‌റ്റോക്കിന്റെ പരിധി നിശ്ചയിക്കണം.

ഇന്ത്യയില്‍ ആകെ റബ്ബര്‍കൃഷി വിസ്തൃതിയുടെ 73% ത്തില്‍നിന്ന് 88% സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കൊച്ചി തുറമുഖം ഇറക്കുമതിയില്‍ നാലാം സ്ഥാനത്ത്. അഞ്ച് വര്‍ഷം കൊണ്ട് കൊച്ചി തുറമുഖത്തിലൂടെ 93,135 ടണ്‍ (കൃത്യതയില്ല) ഇറക്കുമതി ചെയ്തു. 20142015 ല്‍ മാത്രം 33,535 ടണ്‍ കൊച്ചിത്തുറമുഖത്തിലൂടെ ഇറക്കുമതി ചെയ്തത്. രാജ്യസഭയില്‍ ശ്രീ ജോയ് എബ്രഹാം എം.പിയുടെ ചോദ്യത്തിന് 13052015 ല്‍ മറുപടിയായി ലഭിച്ചത്.

2013-14 ല്‍ 9,81,520 ഉപഭോഗത്തില്‍ നിന്ന് 8,44,000 ഉത്പാദനം കുറവു ചെയ്താല്‍ 2,07.520 ടണിന്റെ (9,81,520 7,74,000 = 2,07.520*) കുറവുണ്ട് എന്നും, ഇറക്കുമതി 3,60,263 ടണും ആണ് എന്നാണ്. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഇറക്കുമതി ചെയ്ത റബ്ബര്‍ ആറുമാസത്തിനകം ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യാനുള്ളതാണ്. അതിനാല്‍ ഉപഭോഗത്തില്‍ നിന്ന് അഡ്വാന്‍സ് ലൈസന്‍സ് പ്രകാരമുള്ള ഇറക്കുമതി കുറവ് ചെയ്തശേഷം വേണം ലേെശാമലേറ ടവീൃമേഴല കണ്ടെത്താന്‍.

2014-15 ല്‍ ഡ്യൂട്ടി അടച്ചുള്ള ഇറക്കുമതി 3,14,891 (3,38,305*) ടണും ഡ്യൂട്ടി രഹിത ഇറക്കുമതി 99,715 (1,03,825*) ടണും ആകെ ഇറക്കുമതി 4,14,606 (4,42,130*) ടണ്‍ ആണ് എന്നുമാണ്. 35,507 (33,535*) ടണ്‍ ഇറക്കുമതി ചെയ്തത് കൊച്ചി തുറമുഖത്തിലൂടെയാണ്. 201415 ല്‍ 3,63,185 ടണിന്റെ (10,20,910 6,45,000 = 3,75,910 ടണും ക്രമക്കേട് 63,218 ടണും ആണ്) കുറവുണ്ട് എന്നും, ഇറക്കുമതി 4,14,606 ടണും ആണ് എന്നാണ്. ഇപ്പോഴത് 4,42,130 ടണ്‍ ആയിമാറി. ഒരിക്കലും റബ്ബര്‍ സ്ഥിതിവിവരകണക്കില്‍ ഇറക്കുമതിയിലുണ്ടായ വര്‍ദ്ധന ബാലന്‍സ് സ്‌റ്റോക്കില്‍ പ്രതിഫലിക്കാറില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇറക്കിമതി പെരുപ്പിച്ച് കാട്ടി മുന്‍പ് നടന്ന ഇറക്കുമതിയിലെ ക്രമക്കേട് മറച്ചുവെയ്ക്കുന്നു. ഉപഭോഗവും, കയറ്റുമതിയും, എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജും, ബാലന്‍സ് സ്‌റ്റോക്കും കൂട്ടിക്കിട്ടിയതില്‍ നിന്നും ഓപ്പണിംഗ് സ്‌റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കുറവ് ചെയ്താല്‍ സര്‍പ്ലസ് 299967 ആണ് എന്ന് കാണാം. 201011 മുതല്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് പെരുപ്പിച്ച് കാട്ടിയതിലൂടെ ഇറക്കുമതി കൂടുവാനും വിലക്കുറവുകാരണം ടാപ്പ് ചെയ്യുന്ന തോട്ട വിസ്തൃതി കൂടിയിട്ടും ഉത്പാദനവും ഉത്പാദനക്ഷമതയും കുറയുവാനും കാരണമായി. ധ* പിന്നീട് തിരുത്തപ്പെട്ടതാണ്പ 201314 ല്‍ 253000 ടണ്‍ എപ്രില്‍ ഒന്നാം തീയതിയിലെ സ്‌റ്റോക്കാണ്. അതോടൊപ്പം ഉത്പാദനം 774000 ടണ്ണും ഇറക്കുമതി 360263 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1387263 ടണ്ണാണ്. ഇതില്‍നിന്ന് ഉപഭോഗം 981520 ടണ്ണും കയറ്റുമതി 5398 ടണ്ണും കുറവുചെയ്താല്‍ ബാലന്‍സ് സ്‌റ്റോക്ക് 250000 ടണ്‍ ലഭിക്കണമെങ്കില്‍ 150345 ടണ്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും.

റബ്ബര്‍ വിലയിടിയുന്നത് ലഭ്യത കൂടുകയും, ഉപഭോഗം കുറയുകയും ചെയ്യുമ്പോഴാണ്. 2010-11 മുതല്‍ ആവശ്യത്തിലധികം ഇറക്കുമതിയിലൂടെണ്ടായ വര്‍ദ്ധനയാണ് വിലയിടിവിന് കാരണമായത്.

2010-11 ല്‍ ആകെ ലഭ്യതയുടെ 66% ആഭ്യന്തര ഉത്പാദനം ആയിരുന്നത് 2014-15 ആയപ്പോഴേക്കും 48.2% ത്തിലേയ്ക്ക് താഴുകയാണ് ചെയ്തത്. വിലക്കുറവ് കാരണം കര്‍ഷകര്‍ പലരും ടാപ്പിംഗ് ഉപേക്ഷിച്ചതിനാലാണ് ഉത്പാദനം കുറയുവാന്‍ ഇടയായത്. അതേ വര്‍ഷങ്ങളില്‍ ഇറക്കുമതി 14.6% ത്തില്‍ നിന്ന് 33.1% ആയി ഉയരുകയും ചെയ്തു. ക്രമാതീതമായ ഇറക്കുമതിയിലൂടെ ലഭ്യത ഉയര്‍ത്തി വിലയിടിച്ചു. ഉത്പാദനം താഴേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. ആഗോളതല ഉപഭോഗത്തില്‍ സ്വാഭാവിക റബ്ബറും അസംസ്‌കൃത റബ്ബറും തമ്മിലുള്ള അനുപാതം 2008 ല്‍ 45:55 ആയിരുന്നത് 2014 ല്‍ 42:58 ആയി മാറി. ഭാരതത്തില്‍ അനുപാതം 200809 ല്‍ 75:25 ആയിരുന്നത് 201415 ല്‍ 68:32 ആയി മാറി. 201011 ലെ 947715 ഉപഭോഗത്തില്‍ നിന്ന് 2014-15 ല്‍ 1020910 ടണിലേയ്ക്ക് ഉയര്‍ന്നത് വില കുറഞ്ഞ അസംസ്‌കൃത റബ്ബറില്‍ നിന്ന് നിര്‍മ്മിച്ച ഉല്പന്ന ശേഖരം റബ്ബര്‍ വില ഉയരുമ്പോള്‍ ലാഭം കൊയ്യുകതന്നെ ചെയ്യും.

2014-15 ല്‍ റബ്ബര്‍ കൃഷിയുടെ പ്രായപൂര്‍ത്തിയായ തോട്ടവിസ്തൃതി 16000 ഹെക്ടറിന്റെ വര്‍ദ്ധന രേഖപ്പെടുത്തുകയും 534000 ഹെക്ടര്‍ ടാപ്പിംഗ് സ്‌റ്റേജിലെത്തിയ തോട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും വിലയിടിവു കാരണം 447000 ഹെക്ടറില്‍ മാത്രം ടാപ്പിംഗ് നടക്കുകയും ചെയ്തു. 87000 ഹെക്ടറില്‍ ടാപ്പിംഗ് നടന്നില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രതിഹെക്ടര്‍ ഉത്പാദനമായ 1629 കിലോയില്‍ നിന്ന് 201415 ല്‍ 1443 കിലോഗ്രാമായി കുറയുകയും ചെയ്തു. അസംസ്‌കൃത റബ്ബര്‍ ഉത്പാദനം കുറവായതിനാല്‍ കൃഷിയുടെ വ്യാപനത്തെക്കാള്‍ പ്രധാനം ടാപ്പിംഗ് സ്‌റ്റേജിലെത്തിയ മരങ്ങള്‍ ടാപ്പുചെയ്യലും, ഉത്പാദനവര്‍ദ്ധനയും, റബ്ബറിന് ന്യായവില ലഭ്യമാക്കലുമാണ് വേണ്ടത്.

201516 ആരംഭത്തില്‍ ഉത്പാദനം കുറയുകയും ഇറക്കുമതി തുടരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി റബ്ബര്‍ ബോര്‍ഡിന്റെയും ആര്‍പിഎസ്സുകളുടെയും സഹകരണത്തോടെ നിലവില്‍ വന്നത്. സബ്‌സിഡി ലഭിക്കുവാന്‍ പോകുന്നു എന്ന കാരണത്താല്‍ പല ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് ആരംഭിക്കുകയും, വിപണിയിലേയ്ക്കുള്ള വരവ് ചെറുതായി വര്‍ദ്ധിക്കുകയും ചെയ്തു. അത് വീണ്ടുമൊരു വിലയിടിവിന് വഴിയൊരുക്കി. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആയിരത്തി എഴുന്നൂറോളം പേര്‍ക്കാണ് സബ്‌സിഡി ലഭിച്ചത്. സ്‌റ്റോക്ക് ചെയ്യുവാനുള്ള സംവിധനമൊരുക്കിയാലും വിലയിടിവ് ഉണ്ടാകും. ഇറക്കുമതി നിയന്ത്രിച്ചും, കയറ്റുമതികള്‍ പരിശോധിച്ചും ന്യായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. റബ്ബര്‍ വിലയിടിവിന്റെ സാഹചര്യത്തില്‍ പല വിദഗ്ഘരും അവരുടെ അഭിപ്രായങ്ങള്‍ ആകാശവാണിയുടെ വയലും വീടും പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്യുകയുണ്ടായി.

പല പ്രമുഖരും പറയുന്നത് നാം റബ്ബര്‍ കയറ്റുമതി ചെയ്താല്‍ വിലയിടിവിന് പരിഹാരം ആവും എന്നാണ്. മാത്രവുമല്ല കയറ്റുമതിക്കായി സാമ്പത്തിക സഹായവും ലഭ്യമാക്കുകയും വേണം. 201011 ല്‍ 11430 കയറ്റുമതി ചെയ്തത് 218 രൂപ പ്രതി കിലോഗ്രാം നിരക്കിലും, 6555 ടണ്‍ 186 രൂപ നിരക്കിലും, 7627 ടണ്‍ 167 രൂപനിരക്കിലും, 4239 ടണ്‍ 127 രൂപ നിരക്കിലും ആയിരുന്നു കോട്ടയം ആര്‍.എസ്.എസ് 4 ന് 190.03 രൂപ വിലയുള്ളപ്പോള്‍. 29851 ടണ്‍ റബ്ബര്‍ 185 രൂപ പ്രതി കിലോ എന്ന നിരക്കിലാണ് കയറ്റുമതി. 201112 ല്‍ 27145 ടണ്‍ 441.3 കോടി രൂപയ്ക്ക് കയറ്റുമതി ചെയ്തത് 162.57 രൂപ പ്രതികിലോഗ്രാം നിരക്കിലാണ്. ആഭ്യന്തരവിപണിയില്‍ ആര്‍എസ്എസ് 4ന് 208.05 രൂപ വിലയുള്ളപ്പോള്‍ ഇപ്രകാരം ഒരു കയറ്റുമതി ആരെയോ സഹായിക്കാനാണ് എന്ന് വ്യക്തമാകുന്നു. രാജ്യം തിരിച്ചുള്ള കയറ്റുമതികളും വിലയും താരതമ്യം ചെയ്താല്‍ ഇത്തരത്തിലെങ്ങിനെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നു എന്ന് തോന്നിപ്പോകും. 2,13,785 ടണ്‍ 4248.2 കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്തത് 198.71 രൂപ പ്രതികിലോഗ്രാം നിരക്കിലും. തദവസരത്തില്‍ അന്താരാഷ്ട്രവില ആര്‍എസ്എസ് 3 ന് 209.15 രൂപ പ്രതികിലോഗ്രാം വിലയും ആയിരുന്നു. കയറ്റുമതിചെയ്യുന്ന റബ്ബര്‍ ഉത്പന്നത്തിന്റെ ഭാരത്തിന് ആനുപാതികമായി പൂജ്യം ശതമാനം തീരുവയില്‍ ഇറക്കുമതിക്കവകാശമുണ്ട്.

2006 ആഗസ്റ്റ് മാസം പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഞടട ഷീറ്റുകള്‍ 2.13 രൂപപ്രതി കിലോഗ്രാം നിരക്കിലും കടചഞ 20 ന് 2.06 രൂപ പ്രതി കിലോഗ്രാം നിരക്കിലുമാണ് കയറ്റുമതി ചെയ്തത് കോട്ടയത്ത് ഞടട 4 ന് 91.82 രൂപ വിലയുള്ളപ്പോഴാണ് ഇപ്രകാരം താണവിലയ്ക്ക് കയറ്റുമതി ചെയ്തത്. 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കയറ്റുമതി രേഖകള്‍ വിവരാവകാശത്തിലൂടെ തന്നില്ല എന്നത് മറ്റൊരു സത്യം. 200607 ലെ കയറ്റുമതി വര്‍ഷങ്ങള്‍ക്ക് ശേഷം കുറവ് വരുത്തുന്നതും റബ്ബര്‍ ബോര്‍ഡ് തന്നെ. കക്ഷിരാഷ്ടീയക്കാരുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളില്‍ പരിശോധന നടത്തുവാനും, നടപടിയെടുക്കുവാനും റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. അതിനാല്‍ വന്‍കിട വ്യാപാരസ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് തെറ്റുകള്‍ തിരുത്തിക്കുകയാണ് വേണ്ടത്. അപ്രകാരം റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും നടപടികളെടുക്കുന്നതില്‍ നീതി പുലര്‍ത്താം.

അന്താരാഷ്ട വിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യുമ്പോള്‍ ഉത്പാദനം കൂടുന്നു. ഓപ്പണിംഗ് സ്‌റ്റോക്കിനൊപ്പം ഉത്പാദിപ്പിച്ച റബ്ബറും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഉത്പന്ന കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത റബ്ബറും ചേര്‍ന്നാല്‍ ഉപഭോഗത്തേക്കാള്‍ കൂടുതല്‍ അസംസ്‌കൃത റബ്ബര്‍ ലഭ്യമാണ് എന്ന് കാണാം. താണവിലയ്ക്ക് ഡ്യൂട്ടി അടച്ച് ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ചെയ്തതാണ് ഇത്രയധികം വിലയിടിയാനുള്ള കാരണം. നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ അമിത ശേഖരമാണ് വരാന്‍ പോകുന്ന പ്രതിസന്ധി. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 201415 ല്‍ കോട്ടയം വിപണിയില്‍ വില്ക്കാത്ത ഉയര്‍ന്ന വില പ്രസിദ്ധീകരിച്ച് കൂടുതല്‍ ഇറക്കുമതിക്ക് അവസരമൊരുക്കി. 2014 ല്‍ തായ്‌ലന്റ് 39.97 ടണും ഇന്തോനേഷ്യ 31.53 ടണും വിയറ്റ്‌നാം 9.54 ടണും ചൈന 8.57 ടണും ഇന്ത്യ 7.06 ടണും മലേഷ്യ 6.55 ടണ്ണും ഉത്പാദനമാണ് കാഴ്ചവെച്ചത്.