വൈന്‍ സ്വന്തമാക്കുവാന്‍ പോണ്‍ ഹബ്ബ് ; ഇനി എന്തൊക്കെ നടക്കും എന്ന് ഒരു രൂപവുമില്ലാതെ ആരാധകര്‍
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ഒരു സൈറ്റാണ് പോണ്‍ ഹബ്ബ് . ദിവസവും 60 മില്യണിലധികംപേരാണ് പോണ്‍ ഹബ് കാണുന്നത്. എന്നാല്‍ വെറും അഡല്‍റ്റ് എര്‍ടൈന്‍മെന്റ് സൈറ്റ് എന്നതിലുപരി പുതിയ ഒരു കാല്‍വെയ്പ്പുമായി എത്തുകയാണ് പോണ്‍ ഹബ്ബ്. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള ‘വൈന്‍’ പോണ്‍ ഹബ് വാങ്ങുന്നതായാണ് വാര്‍ത്തകള്‍. എന്താണ് വൈന്‍ എന്ന് അറിയാത്തവര്‍ക്കായി. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള ഒരു മെസേജ് ഷെയറിങ് മൊബൈല്‍ ആപ്പാണ് ‘വൈന്‍’ . ഷോര്‍ട്ട് വീഡിയൊ മെസേജുകളാണ് ഇതുവഴി ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ നിലവില്‍ പൂട്ടിപ്പോകലിന്റെ വക്കിലാണ് ഇത്. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പോണ്‍ ഹബ് രംഗത്തെത്തിയിരിക്കുന്നത്. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നൊക്കെ കടുത്ത മത്സരം നേരിടേണ്ടി വന്നതാണ് വൈനിന്റെ പ്രതിസന്ധിക്കു കാരണം എന്ന് പറയുന്നു. ഇതിനെ തുടര്‍ന്ന് 9 ശതമാനം ജോലിക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. പോണ്‍ഹബിന്റെ സന്ദര്‍ശകരില്‍ പലര്‍ക്കും ‘വൈന്‍’ സുപരിചിതമാണെന്നാണ് പോണ്‍ ഹബ് പറയുന്നത്. അതിനാല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് വൈനിനെ സംരക്ഷിക്കാമെന്നാണ് വാഗ്ദാനം. 2012 ജൂണിലാണ് വൈന്‍ ആരംഭിച്ചത്. 2015 ഡിസംബറില്‍ 200 മില്യണ്‍ ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. രസകരമായ വീഡിയൊകളും ക്രിയേറ്റിവിറ്റിയുമാണ് ‘വൈനി’ലേക്ക് എല്ലാവരെയും ആകര്‍ഷിച്ചിരുന്നത്. 2016 ഒക്ടോബര്‍ 27നാണ് ‘വൈന്‍’ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചത്. അപ്പോഴാണ് പോണ്‍ ഹബ്ബ് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ വൈനും പോണ്‍ ഹബ്ബ് പോലെ അശ്ലീലമയമാകും എന്നാണ് വാര്‍ത്തകള്‍. അതേസമയം പോണ്‍ ഹബ്ബ് ആരാധകര്‍ സന്തോഷത്തിലുമാണ് വൈന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ അശ്ലീല വീഡിയോകള്‍ ഇനി വിരല്‍തുമ്പില്‍ എത്തും എന്നത് തന്നെ.