ബലാല്‍സംഗ വീഡിയോകള്‍ തെരുവില്‍ വില്‍പനയ്ക്ക് ; ലോകത്തിനു മുന്നില്‍ നാണംകേട്ട് ഇന്ത്യ

gfghബലാല്‍സംഗവാര്‍ത്തകളിലൂടെ ലോകമാധ്യമങ്ങള്‍ നമ്മുടെ രാജ്യത്തെ ഏറെ പരിഹസിച്ചതാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നിര്‍ഭയ ക്രൂരമായ പീഡനത്തിന് ഇരയായത് രാജ്യത്തിന്റെ സല്‍പ്പേരിനെ നല്ല രീതിയില്‍ ബാധിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് തനിച്ചു യാത്രപോകരുത് എന്ന് പല രാജ്യങ്ങളും സ്ത്രീകള്‍ക്ക് മുന്നറിയിപ്പും നല്‍കി. നിര്‍ഭയയുടെ കഥ അവസാനത്തേത് ആയിരുന്നില്ല അതിനുശേഷവും ധാരാളം നിര്‍ഭയമാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ടു. ഇപ്പോഴിതാ അതിനേക്കാള്‍ നാണംകെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  പേരുകേട്ട അശ്ലീല വീഡിയോ സൈറ്റുകളില്‍ പോലും കാണാത്ത ഒരു വീഡിയോ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് സുലഭമായി ലഭിക്കുന്നു. ബലാല്‍സംഗ വീഡിയോകളാണ് ഇപ്പോള്‍ തെരുവില്‍ പോലും ലഭിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നത്.അതും യതാര്‍ത്ഥ സംഭവങ്ങള്‍.  ബലാത്സംഗം വളരെ മൃഗീയമായ ഒരു കുറ്റകൃത്യമാണ്. അതില്‍ ഇരയാക്കപ്പെടുന്നവരോടുള്ള സഹതാപം കൂടിയാണ് അശ്ലീല സൈറ്റുകളില്‍ പോലും അത്തരം വീഡിയോകള്‍ ഒഴിവാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതൊന്നും ഒരു പ്രശ്നമല്ല . ഉത്തര്‍ പ്രദേശില്‍ ഇത്തരം വീഡിയോകകള്‍ക്കായി പ്രത്യേകം ഇടം വരെ നിലവിലുണ്ട്.ദിനവും നൂറുക്കണക്കിന് ആളുകളാണ് ഇത്തരം വീഡിയോകള്‍ ആവശ്യപ്പെട്ടുകൊണ്ട് അവിടങ്ങളില്‍ എത്തുന്നത്‌ എന്ന് കച്ചവടക്കാര്‍ പറയുന്നു. ഇരുപത് രൂപ മുതല്‍ ഇത്തരം വീഡിയകള്‍ ലഭ്യമാണ്. മാര്‍ക്കറ്റില്‍ വിറ്റ് പണം ഉണ്ടാക്കാന്‍ വേണ്ടിയല്ല പലപ്പോഴും ഇത്തരം വീഡിയോകള്‍ എടുക്കുന്നത്. ബലാത്സംഗത്തിന് ശേഷം ഇരകള്‍ പരാതിയുമായി രംഗത്ത് വരാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇത് ഏതെങ്കിലും വിധത്തില്‍ പുറത്തെത്തുകയും ചെയ്യും. രതി എന്നത് പരസ്പര സ്‌നേഹത്തോടെ നിര്‍വ്വഹിക്കേണ്ട ഒരു കാര്യമാണ്. ഒരു പരസ്പര ബഹുമാനവും ഇല്ലാതെയുളള ക്രൂരമായ ആക്രമണമാണ് ബലാത്സംഗം. അപ്പോള്‍ ആ ബലാത്സംഗ ദൃശ്യങ്ങള്‍ കണ്ട് രസിക്കുന്നവരുടെ മാനസികാവസ്ഥ എത്ര വൃത്തികെട്ടതായിരിക്കും.  രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍ക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് പലപ്പോഴും വാര്‍ത്തകളും വന്നിട്ടുണ്ട്. പക്ഷേ ഒരു നടപടിയും പിന്നീട് ഉണ്ടായില്ല എന്നതാണ് വിഷമകരം. രാജ്യത്തെ പല മാധ്യമങ്ങളും പല തവണയായി റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത‍ ഇപ്പോള്‍ അല്‍ ജസീറ ചാനലിലും വന്നതോടെയാണ് ലോകം ഈ വാര്‍ത്ത‍ അറിഞ്ഞത്. ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറന്നാല്‍ നാടിന്റെ നാണക്കേട് ഒഴിവാക്കാമായിരുന്നു.