മോഹന്‍ലാല്‍ കള്ളപ്പണക്കാരന്‍ എന്ന് എം എം മണി

mm-manijhjgമോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുവാന്‍ കാരണം ലാലിന്‍റെ കൈയ്യില്‍ കള്ളപ്പണം ഉള്ളത് കൊണ്ടാണ് എന്ന് വൈദ്യുതി മന്ത്രി എംഎം മണി. മന്ത്രിയായി സ്ഥാനം ഏറ്റ ശേഷമുള്ള തന്റെ ആദ്യ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മണി മോഹന്‍ലാലിനെ പറ്റി ഇത്തരത്തില്‍ പ്രതികരിച്ചത്. മോഹൻലാലിനെ മാത്രമല്ല  സഹകരണ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥലങ്ങളാണെന്ന് പറഞ്ഞ ബി.െജ.പി എം.എൽ.എ ഒ.രാജഗോപാലിനെയും   മണി കണക്കറ്റ് പരിഹസിച്ചു.   പ്രായത്തിെറ പ്രശ്നമാണ്  ഒ. രാജഗോപാലിന്,തലക്ക് സുഖമില്ല. രാജഗോപാലിനെ വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ് നടന്‍ മോഹന്‍ലാലിനും ബിജെപി എംഎല്‍എ രാജഗോപാലിനുമെതിരെ ആഞ്ഞടിച്ചത്. ‘മോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുത്തിയിരുന്നു. തന്റെ കൈയിലുള്ള കള്ളപ്പണം മറയ്ക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുന്നത്. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ട് – മണി  പറയുന്നു.