കുട്ടികളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി നടി രംഭ വീണ്ടും കോടതിയില്‍

ramba_5308gചെന്നൈ : ഭര്‍ത്താവ് പിടിച്ചുവച്ചിരിക്കുന്ന തന്‍റെ മക്കളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി പ്രമുഖ സിനിമാ താരം രംഭ കോടതിയില്‍. രംഭയ്ക്ക് രണ്ടു പെണ്മക്കള്‍ ആണ് ഉള്ളത്.ഇവര്‍ അച്ഛനും കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭന്‍റെ കൂടെയാണ് ഇപ്പോള്‍. ഇയാളില്‍ നിന്നും കുട്ടികളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായാണ് രംഭ കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി ജനവരി പതിനേഴിലേയ്ക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് രംഭ ഭര്‍ത്താവിന്‍റെ പേരില്‍ കേസുമായി എത്തുന്നത്‌ കഴിഞ്ഞ ഒക്‌ടോബര്‍ 25നു കാനഡയിലുള്ള ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനുമൊത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചിരുന്നു. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ആറ് പ്രകാരം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഭ ഹര്‍ജി നല്‍കിയത്. ഇന്ദ്രന്‍ പത്മനാഭന്‍ നേരത്തെ ദുഷ്യന്തി സെല്‍വവിനായകം എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അത് മറച്ചുവെച്ചാണ് രംഭയെ ഇയാള്‍ കല്യാണം കഴിക്കുന്നത്.