ക്രിക്കറ്ററുടെ അഹങ്കാരം: സെല്‍ഫി ആവശ്യപ്പെട്ട ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ആര്‍.പി സിങ്
സൂറത്ത്: മുംബൈക്കെതിരായ രഞ്ജിട്രോഫി ഫൈനല്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ പേസറും ഗുജറാത്ത് താരവുമായ ആര്‍.പി സിങ്ങിന്റെ മോശം പെരുമാറ്റം ചര്‍ച്ചയാവുന്നു. സെല്‍ഫി ആവശ്യപ്പെട്ട ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞതാണ് ആര്‍പിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദം. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ആര്‍.പി സിങ്. ഇതിനിടെയിലാണ് ആരാധകന്‍ സെല്‍ഫി ആവശ്യപ്പെട്ടത്.
എന്നാല്‍ ഫോണ്‍ വലിച്ചെറിഞ്ഞാണ് ആര്‍.പി ഇതിനോട് പ്രതികരിച്ചത്. നേരത്തെ കാണികള്‍ക്ക് നേരെ നടുവിരലുയര്‍ത്തിയും ആര്‍.പി വിവാദങ്ങളില്‍ കളം നിറഞ്ഞിരുന്നു. ഇന്ത്യക്ക് വേണ്ടി 14 ടെസ്റ്റുകളും 58 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയ മത്സരത്തില്‍ ആര്‍.പി സിങ്ങിന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായിരുന്നു.